വോട്ടു ചെയ്യാൻ തിരിച്ചറിയല്‍ കാര്‍ഡ് ഹാജരാക്കാന്‍ കഴിയാത്ത സമ്മതിദായകര്‍ക്ക്..


തിരുവനന്തപുരം: വോട്ടുചെയ്യുന്നതിനായി തിരഞ്ഞെടുപ്പ് കമ്മീഷന്റെ തിരിച്ചറിയല്‍ കാര്‍ഡ് ഹാജരാക്കാന്‍ കഴിയാത്ത സമ്മതിദായകര്‍ക്ക് താഴെ പറയുന്ന ഫോട്ടോ പതിച്ച മറ്റ് 11 ഔദ്യോഗിക രേഖകള്‍ തിരിച്ചറിയല്‍ കാര്‍ഡായി ഉപയോഗിക്കാവുന്നതാണ്. 


1. ആധാര്‍ കാര്‍ഡ് ,


2. ദേശീയ തൊഴിലുറപ്പ് പദ്ധതി ജോബ് കാര്‍ഡ് ,


3. ബാങ്ക്, പോസ്റ്റ് ഓഫിസ് എന്നിവയുടെ ഫോട്ടോ പതിച്ച പാസ്ബുക്ക്,


 4. ഗവ. ആരോഗ്യ ഇന്‍ഷുറന്‍സ് സ്മാര്‍ട്ട് കാര്‍ഡ് ,


5. ഡ്രൈവിങ് ലൈസന്‍സ് ,


6. പാന്‍കാര്‍ഡ് ,


7. ദേശീയ ജനസംഖ്യാ രജിസ്റ്ററുമായി ബന്ധപ്പെട്ട് ആര്‍ജിഐയുടെ സ്മാര്‍ട്ട്കാര്‍ഡ് ,


8. പാസ്‌പോര്‍ട്ട് ,


9. ഫോട്ടോ പതിച്ച പെന്‍ഷന്‍ രേഖ ,


10. കേന്ദ്ര- സംസ്ഥാന സര്‍ക്കാര്‍, പൊതുമേഖലാ സംരംഭങ്ങള്‍,പൊതുമേഖലാ കമ്പനികള്‍ എന്നിവയുടെ തിരിച്ചറിയല്‍ കാര്‍ഡ് ,


11. എംപി, എംഎല്‍എ എന്നിവര്‍ക്കുള്ള ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡ് ,പോളിങ് സ്‌റ്റേഷനിലേക്ക് പ്രവേശിക്കുമ്പോള്‍ പട്ടികയിലുള്ള ഏതെങ്കിലും ഒരു രേഖ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനെ കാണിച്ചാല്‍ മതി. വോട്ടര്‍ സ്ലിപ്പ് പോളിങ് ബൂത്തില്‍ വോട്ടറെ തിരിച്ചറിയുന്നതിനുള്ള രേഖയായി പരിഗണിക്കില്ല