സേട്ടു സാഹിബ് അനുസ്മരണവും ,കിറ്റ് വിതരണവും നടത്തി :- 'നരിക്കുനി :- നരിക്കുനി പഞ്ചായത്ത് ഇന്ത്യൻ നേഷണൽ ലീഗ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ 200 കുടുംബങ്ങൾക്കുള്ള മില്ലത്ത് സ്വാന്തനം പെരുന്നാൾ കിറ്റ് വിതരണവും, സേട്ടു സാഹിബ് അനുസ്മരണവും നടന്നു. വിതരണോത്ഘാടനം ഐ എൻ എൽ ദേശീയ ജനറൽ സെക്രട്ടറിയും, കോഴിക്കോട് സൗത്ത് മണ്ടലം നിയുക്ത എം എൽ എ അഹമ്മദ് ദേവർ കോവിൽ നിർവ്വഹിച്ചു. ജനങ്ങൾ വളരെ പ്രയാസമനുഭവിക്കുന്ന കോവിസ് കാലഘട്ടത്തിൽ ഇത്തരം ജീവകാരുണ്യ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കപെടേണ്ടതാണെന്നും, അതിന് നരിക്കുനി പഞ്ചായത്ത് കമ്മറ്റി മാതൃകയാണെന്നും അഹമ്മദ്‌ദേവർ കോവിൽ പറഞ്ഞു. സേട്ടു സാഹിബ് അനുസ്മരണ പ്രഭാഷണം ഷമീർ വാവാട് നിർവ്വഹിച്ചു.പഞ്ചായത്ത് കമ്മറ്റി പ്രസിഡൻറ് അബ്ദുസലാം നരിക്കുനി അദ്ധ്യക്ഷം വഹിച്ചു. സി 'റസാഖ് മാസ്റ്റർ, ഒ പി അബ്ദുറഹിമാൻ സാഹിബ്, ഷമീർ കരിയാത്തൻകാവ്', ടി കെ കുഞ്ഞിരായൻ സാഹിബ്., അഷറഫ് മൂഴിക്കൽ, നാസർ വെളളയിൽ, റഷീദ് എം കെ സി തുടങ്ങിയവർ സംസാരിച്ചു. .സെക്രട്ടറി മുനീർ വട്ടോളി സ്വാഗതവും, റഷീദ് എം കെ സി നന്ദിയും പറഞ്ഞു.
0 അഭിപ്രായങ്ങള്‍