വെല്ലുവിളികളെ അവസരങ്ങളാക്കാൻ വിദ്യാർത്ഥികൾക്ക് കഴിയണം: ഡോ.എം.കെ മുനീർ
മടവൂർ: കോവിഡ് മഹാമാരി സാമൂഹ്യ രീതികളെ തകിടം മറിക്കുമ്പോൾ അത്തരം വെല്ലുവിളികളെ അവസരമാക്കി മാറ്റാൻ വിദ്യാർത്ഥി സമൂഹത്തിന് കഴിയണമെന്ന് ഡോ.എം.കെ മുനീർ എം.എൽ.എ. വിദ്യാഭ്യാസ സമ്പ്രദായം ഓൺലൈനായി മാറുമ്പോൾ അതിൻ്റെ സാധ്യതകളെ കണ്ടെത്തി കാലത്തിനു മുന്നേ നടക്കാനാണ് വിദ്യാർത്ഥികൾ ശ്രമിക്കേണ്ടതാണ്. ചിന്തയുടെ വ്യത്യസ്ഥത കൊണ്ടാണ് മാറ്റങ്ങൾ സാധ്യമാകുന്നത്. വേറിട്ട രീതികളിലൂടെ സഞ്ചരിക്കാൻ പുതുതലമുറക്ക് കഴിയണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മടവൂർ ഗ്രാമ പഞ്ചായത്ത് നടത്തുന്ന ഗൃഹോത്സവം'21 ഓൺലൈൻ കലോത്സവത്തിന്റെ ലോഗോ പ്രകാശനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ധേഹം.
കോവിഡ് തീർത്ത സമ്മർദ്ദങ്ങൾക്കിടെ ഗ്രാമ പഞ്ചായത്ത് നടത്തുന്ന ഇത്തരം പരിപാടികൾ ശ്ലാഘനീയമാണെന്നും കുട്ടികൾക്ക് മാനസികോല്ലാസം നൽകുന്ന ഈ അവസരം വിദ്യാർത്ഥികൾ പരമാവധി ഉപയോഗപ്പെടുത്തണമെന്നും അദ്ധേഹം പറഞ്ഞു.
ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് രാഘവൻ അടുക്കത്ത് അധ്യക്ഷത വഹിച്ചു.
ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമ്മാൻ ഷക്കീല ബഷീർ,ജുറൈജ്.കെ,സന്തോഷ് മാസ്റ്റർ,ഫെബിന അബ്‌ദുൽ അസീസ്,റാഫി ചെരച്ചോറ,വി.സലാം മാസ്റ്റർ,അസീസ് സി.പി,ഫൈസൽ മാസ്റ്റർ തുടങ്ങിയവർ സംബന്ധിച്ചു.

0 അഭിപ്രായങ്ങള്‍