കുട്ടിപ്പോലീസിൻ്റെ വക നാട്ടുകാർക്ക് ഭക്ഷ്യക്കിറ്റ് ,പഞ്ചായത്തിന് ഓക്സീമീറ്ററുകളും :-
നരിക്കുനി: -നരിക്കുനി ഗവ: ഹൈസ്കൂളിലെ സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് (എസ് പി സി ) യൂനിറ്റിന്റെ നേതൃത്വത്തിൽ നിർധന കുടുംബങ്ങൾക്കുള്ള ഭക്ഷ്യ കിറ്റ് വിതരണവും , നരിക്കുനി ഗ്രാമപഞ്ചായത്തിനുള്ള ഓക്സിമീറ്റർ വിതരണവും നടത്തി ,100 ഭക്ഷ്യ കിറ്റുകളും , 15 - ഓക്സിമീറ്ററുകളുമാണ് വിതരണം ചെയ്തത് ,നരിക്കുനി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി കെ സലീം ഉൽഘാടനം ചെയ്തു ,എസ് പി സി യൂനിറ്റ് പി ടി എ പ്രസിഡണ്ട് ഷൈജു - കൊന്നാടി അദ്ധ്യക്ഷനായിരുന്നു ,വിശിഷ്ടാതിഥിയായിരുന്ന കാക്കൂർ പോലീസ് സർക്കിൾ ഇൻസ്പെക്ടർ ഫൈസൽ ഗ്രാമ പഞ്ചായത്തിനുള്ള ഓക്സീമീറ്ററുകളും ,ഭക്ഷണ കിറ്റുകളുടെയും വിതരണം നിർവ്വഹിച്ചു ,എസ് പി സി യൂനിറ്റ് സി പി ഒ ഇൽയാസ് എം പി റിപ്പോർട്ട് അവതരിപ്പിച്ചു ,വാർഡ് മെമ്പർ ടി കെ സുനിൽ കുമാർ ,സ്ക്കൂൾ പി ടി എ പ്രസിഡണ്ട് പി പി അബ്ദുൾ ബഷീർ ,സ്ക്കൂൾ മാനേജ്മെൻ്റ്റ് കമ്മറ്റി ചെയർമാൻ പി എം ഷംസുദ്ദീൻ ,ഹയർ സെക്കൻ്ററി പ്രിൻസിപ്പാൾ സിന്ധു ,പി ബിനീഷ് തുടങ്ങിയവർ സംസാരിച്ചു ,പ്രധാന അദ്ധ്യാപിക രുഗ്മിണി സ്വാഗതവും ,സ്മിത നന്ദിയും പറഞ്ഞു ,


0 അഭിപ്രായങ്ങള്‍