കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായി ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത്


നരിക്കുനി: -കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് ഏഴരലക്ഷം രൂപയുടെ ഉപകരണങ്ങൾ വിവിധ പഞ്ചായത്തുകൾക്ക് കൈമാറി. സാമൂഹിക ആരോഗ്യ കേന്ദ്രങ്ങൾക്ക് ഓക്സിജൻ കോൺസൻട്രേറ്ററുകളും ,പ്രൈമറി ഹെൽത്ത് സെൻ്ററുകൾക്ക് പൾസ് ഓക്സീമീറ്ററും ,മാസ് കും നൽകി.തലക്കുളത്തൂർ സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ നടന്ന ചടങ്ങിൽ തലക്കുളത്തൂർ പഞ്ചായത്ത് പ്രസിഡണ്ട് കെ.ടി പ്രമീളക്ക് പൾസ് ഓക്സിമീറ്ററുകൾ നൽകിക്കൊണ്ട് ബ്ലോക്ക് പ്രസിഡണ്ട് കെ.പി.സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈ:  പ്രസിഡണ്ട്  ഷിഹാന രാരപ്പൻ കണ്ടി അധ്യക്ഷത വഹിച്ചു. ബി.ഡി.ഒ രജിത, തലക്കളത്തൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.കെ ശിവദാസൻ, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാൻറ്റിംഗ് കമ്മറ്റി ചെയർമാൻ കെ.സർജാസ്, തലക്കുളത്തൂർ പഞ്ചായത്ത് ആരോഗ്യ സ്റ്റാൻൻ്റിംഗ് കമ്മറ്റി ചെയർപെഴ്സൻ കെ.ജി പ്രജിത, ബ്ലോക്ക് മെമ്പർ ഐ.പി.ഗീത, ഡോക്ടർ നൈസി ,ഹെൽത്ത് സൂപ്പർവൈസർ ടോമി തോമസ്, തുടങ്ങിയവർ സംസാരിച്ചു.മെഡിക്കൽ ഓഫീസർ ഡോ.ബേബി പ്രീത സ്വാഗതവും ,ബ്ലോക്ക് മെമ്പർ രാമചന്ദ്രൻ നന്ദിയും പറഞ്ഞു.