തിങ്കളാഴ്ച മുതൽ ബേപ്പൂർ, വെള്ളയിൽ ഹാർബറുകൾ അടച്ചിടും :-
കോഴിക്കോട് ജില്ലയിലെ ബേപ്പൂർ, വെള്ളയിൽ ഹാർബറുകൾ തിങ്കളാഴ്ച രാവിലെ മുതൽ അടച്ചിടും. കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായാണ് തീരുമാനം. മത്സ്യബന്ധനത്തിന് പോയിരിക്കുന്ന യാനങ്ങൾ ഞായർ വൈകീട്ട് 4 മണിക്കുള്ളിൽ തിരിച്ചെത്തണം. മെയ് 16 ന് അർദ്ധരാത്രിക്ക് ശേഷം മത്സ്യം ഇറക്കുന്നതിനുള്ള അനുവാദമുണ്ടാകും.

0 അഭിപ്രായങ്ങള്‍