ബ്ലാക്ക് ഫംഗസ്: കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രത്യേക മെഡിക്കൽ സംഘത്തെ നിയോഗിച്ചു:--


​  ബ്ലാക്ക് ഫംഗസ് മോണിറ്ററിങ്ങിനായി കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രത്യേക മെഡിക്കൽ സംഘത്തെ നിയോഗിച്ചു. ഏഴംഗ സമിതിയിൽ മെഡിക്കൽ കോളേജ് സൂപ്രണ്ടാണ് കൺവീനർ. എല്ലാ ദിവസവും ബ്ലാക്ക് ഫംഗസുമായി ബന്ധപ്പെട്ട് സ്ഥിതിഗതികൾ വിലയിരുത്തും. സംസ്ഥാനത്ത് ബ്ലാക്ക് ഫംഗസ് രോഗബാധിതർ കൂടുന്ന സാഹചര്യത്തിലാണ് പ്രത്യേക സമിതിക്ക് രൂപം നൽകിയത്.