ഡ്രൈഡേ ആചരിച്ചു :- 

നരിക്കുനി: -ഡ്രൈ ഡേ ആചരണത്തിന്റെ ഭാഗമായി സർഗധാര കലാ കായിക വേദി പ്രവർത്തകർ മേലെ പാലങ്ങാട് അങ്ങാടിയും, പരിസരവും ശുചീകരിച്ചു. കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചു കൊണ്ട് നടന്ന പരിപാടി സർഗധാര മുഖ്യ രക്ഷാധികാരി സി മനോജ്‌ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി പ്രമോദ് പാലങ്ങാട് അദ്ധ്യക്ഷനായിരുന്നു  ,ടി കെ ഷാജു, എം ആർ ഗോവിന്ദൻ കുട്ടി, പി കെ ഷിജിത് എന്നിവർ സംസാരിച്ചു ,