*കാരുണ്യസ്പർശവുമായി അനുസ്മരണം*

പുന്നശ്ശേരി: ഇക്കോമേറ്റ്സ്  പുന്നശ്ശേരി പ്രസിഡണ്ടായിരുന്ന *മുപ്പറ്റക്കണ്ടി ഗംഗാധരൻ അനുസ്മരണ ദിനത്തിൽ* കാക്കൂർ പ്രൈമറി ഹെൽത്ത് സെൻ്ററിന് ആവശ്യമായ പൾസ് ഓക്സിമീറ്റർ , കസേരകൾ എന്നിവ *കാക്കൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.എം.ഷാജിയും മെഡിക്കൽ ഓഫീസർ  ഡോ: ശ്രീദേവിയും* ചേർന്ന് ഇക്കോ മേറ്റ്സ് സെക്രട്ടറി ടി.കെ.മുഹമ്മദ് സാലിഹി ൽ നിന്ന് ഏറ്റുവാങ്ങി. ചടങ്ങിൽ സി.കെ.മുസ്തഫ ,സി.മനോജ് , നജീബ് സി.കെ , ഷാജി എൻ , ഷംനാസ് ടി.കെ എന്നിവർ പങ്കെടുത്തു.