കണ്ടയ്മെൻ്റ് സോണുകളിൽ കൂടുതൽ നിയന്ത്രണങ്ങൾ നടപ്പിലാക്കും. കളക്ടർ
കോഴിക്കോട് ജില്ലയിലെ കോവിഡ് തീവ്ര വ്യാപനം - കണ്ടെയ്ൻമെന്റ് സോണുകളിൽ കടുത്ത നിയന്ത്രണങ്ങൾ
കഴിഞ്ഞ കുറച്ച് ആഴ്ചകളായി ജില്ലയിൽ കോവിഡ് കേസുകളിൽ വൻ വർദ്ധനവാണ് രേഖപ്പെടുത്തുന്നത്. രോഗബാധിതരുടെ എണ്ണം ദിവസേനെ വലിയ രീതിയിൽ ഉയരുകയാണ്. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് നാലാഴ്ചയ്ക്കുള്ളിൽ 10.6% ൽ നിന്ന് വർദ്ധിച്ച് 24 % എത്തിയത് തീവ്രതവ്യാപനത്തിന്റെ കൃത്യമായ സൂചനയാണ്. രോഗവ്യാപനം പ്രാദേശികമായി നിയന്ത്രിച്ചു നിർത്തുന്നത്തിനുള്ള ഏറ്റവും സഹായകരമായ ക്രമീകരണമാണ്
കണ്ടെയ്ൻമെന്റ് സോണുകൾ.
രോഗവ്യപാനം രൂക്ഷമാകുന്നത് കണക്കിലെടുത്ത് സി ആർ പി സി സെക്ഷന്‍ 144 പ്രകാരം ഇനി പറയുന്ന നിയന്ത്രണങ്ങൾ കണ്ടെയ്ൻമെന്റ് സോണുകളിൽ അടിയന്തിരമായി ഏർപ്പെടുത്തുകയാണ്.
ഇവ കർശനമായി പാലിക്കണം.
⏹️ എല്ലാ കണ്ടെയ്ൻമെന്റ് സോണുകളിലും അകത്തേക്കും പുറത്തേക്കും ഒരോ വഴികൾ മാത്രമേ ഉണ്ടാകൂ, മറ്റുളള റോഡുകൾ അടച്ചിടും.
⏹️ അത്യാവശ്യ കാര്യങ്ങൾക്കും ചികിത്സാവശ്യങ്ങൾക്കുമല്ലാതെ ഈ പ്രദേശങ്ങളിൽനിന്ന് പുറത്തേക്കോ മറ്റു പ്രദേശങ്ങളിൽ നിന്ന് ഇവിടേക്കോ പ്രവേശനം അനുവദിക്കില്ല.
⏹️ പൊതു പരിപാടികൾക്കും യോഗങ്ങൾക്കും, ചടങ്ങുകൾക്കും നിരോധനം.
⏹️ പൊതു ഇടങ്ങൾ പ്രവേശനം അനുവദിക്കില്ല.
⏹️ അവശ്യ സേവനങ്ങൾ ഒഴികെയുള്ള എല്ലാ ഓഫീസുകളും അടച്ചിടണം,ജീവനക്കാരെ വീട്ടിൽ നിന്ന് ജോലി ചെയ്യാൻ അനുവദിക്കണം.
⏹️ ആവിശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾക്കും (ഭക്ഷണസാധനങ്ങൾ )
ആശുപത്രികൾ, മെഡിക്കൽ ഷോപ്പുകൾ, എന്നിവയ്ക്ക് കൃത്യമായി കോവിഡ് പ്രോട്ടോകോൾ പാലിച്ച് തുറന്നു പ്രവർത്തിക്കാം.
ക്രിട്ടിക്കൽ കണ്ടെയ്ൻമെന്റ് സോണുകളിൽ കൂടുതൽ കർശനമായി നിയന്ത്രണങ്ങൾ
പാലിക്കണം.
🟥 ആവിശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾക്കും (ഭക്ഷണസാധനങ്ങൾ )
ആശുപത്രികൾ, മെഡിക്കൽ ഷോപ്പുകൾ, എന്നിവയ്ക്ക് കൃത്യമായി കോവിഡ് പ്രോട്ടോകോൾ പാലിച്ച് തുറന്നു പ്രവർത്തിക്കാം.
🟥 എല്ലാവരും വീട്ടിൽ തന്നെ കഴിയണം.
🟥 തദ്ദേശ സ്ഥാപനങ്ങളും വാർഡ് തല ആർ ആർ ടികളും(RRT) അവശ്യവസ്തുക്കൾ
സന്നദ്ധപ്രവർത്തകരുടെ സഹായത്തോടെ വീടുകളിൽ എത്തിക്കാൻ നടപടികൾ സ്വീകരിക്കണം.
🚫 ഈ നിയന്ത്രണങ്ങൾ. നിലവിലുള്ള എല്ലാ കണ്ടെയ്ൻമെന്റ് സോണുകളിലും, ക്രിട്ടിക്കൽ കണ്ടെയ്ൻമെന്റ് സോണുകളിലും ബാധകമായിരിക്കും.
കോവിഡ് ജാഗ്രത പ്ലാറ്റ്‌ഫോമിൽ ശാസ്ത്രീയമായി മൈക്രോ കണ്ടെയ്‌ൻമെന്റ് സോണുകൾ നിർദ്ദേശിക്കാൻ തദ്ദേശ സ്ഥാപന സെക്രട്ടറിമാർ നടപടികൾ സ്വീകരിക്കണം, അത് DDMA അവലോകനം ചെയ്യുകയും അംഗീകരിക്കുകയും ചെയ്യും.
പോലീസ്, സെക്ടർ മജിസ്‌ട്രേറ്റ്, താലൂക്ക് ഇൻസിഡന്റ് കമാൻഡർമാർ എന്നിവർ
ഈ നിയന്ത്രണങ്ങൾ കർശനമായി നടപ്പിലാക്കും.
ഏതെങ്കിലും വ്യക്തി / സ്ഥാപനം / ഷോപ്പുകൾ /ഓഫീസുകൾ എന്നിവ കോവിഡ് പെരുമാറ്റ ചട്ടം ലംഘിക്കുന്നവർക്കെതിരെ ദുരന്തനിവാരണ നിയമം(2005), ഇന്ത്യൻ ശിക്ഷ നിയമം, കേരള പകർച്ചവ്യാധി രോഗ ഓർഡിനൻസ് 2020 എന്നിവ പ്രകാരം നിയമനടപടികൾ സ്വീകരിക്കും.


0 അഭിപ്രായങ്ങള്