ക്ലാര്‍ക്ക്-ടൈപ്പിസ്റ്റ് കൂടിക്കാഴ്ച 28ന്


കൊയിലാണ്ടി ഗവ. റീജിയണല്‍ ഫിഷറീസ് ടെക്‌നിക്കല്‍ ഹൈസ്‌ക്കൂളിലെ ക്ലാര്‍ക്ക്-ടൈപ്പിസ്റ്റ് തസ്തികയിലേക്ക് എംപ്‌ളോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന നിയമനം നടത്തുന്നതിന് കോഴിക്കോട് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസില്‍ ജൂണ്‍ 28ന് രാവിലെ 11 മണിക്ക് കൂടിക്കാഴ്ച നടത്തുമെന്ന് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. വിവരം സ്പീഡ് പോസ്റ്റ് മുഖേന എല്ലാ ഉദ്യോഗാര്‍ത്ഥികള്‍ക്കും അയച്ചിട്ടുണ്ട്. ബന്ധപ്പെട്ട രേഖകള്‍ സഹിതം ഉദ്യോഗാര്‍ത്ഥികള്‍ കൂടിക്കാഴ്ചക്ക് ഹാജരാകണം. ഫോണ്‍: 0495 2383780.,


ഇന്‍ഷൂറന്‍സ് ഏജന്റ്, ഫീല്‍ഡ് ഓഫീസര്‍ നിയമനം:-


കോഴിക്കോട് പോസ്റ്റല്‍ ഡിവിഷനു കീഴില്‍ വയനാട് ജില്ലയിലെ വൈത്തിരി, സുല്‍ത്താല്‍ ബത്തേരി താലൂക്ക് പരിധിയില്‍ താമസിക്കുന്ന 18 വയസ്സിനും ,50 വയസ്സിനും ഇടയില്‍ പ്രായമുളള തൊഴില്‍ രഹിതര്‍, സ്വയം തൊഴില്‍ ചെയ്യുന്ന യുവതീയുവാക്കള്‍ തുടങ്ങിയവരെ പോസ്റ്റല്‍ ലൈഫ് ഇന്‍ഷൂറന്‍സ്/ഗ്രാമീണ പോസ്റ്റല്‍ ലൈഫ് ഇന്‍ഷൂറന്‍സ് വിപണനത്തിനായി കമ്മീഷന്‍ വ്യവസ്ഥയില്‍ ഡയറക്ട് ഏജന്റ് ആയി നിയമിക്കുന്നു. അപേക്ഷകര്‍ പത്താം ക്ലാസ്സ് പാസായിരിക്കണം. മുന്‍ ഇന്‍ഷൂറന്‍സ് ഏജന്റുമാര്‍, ആര്‍ ഡി ഏജന്റ്, വിമുക്ത ഭടന്മാര്‍, കമ്പ്യൂട്ടര്‍ പരിജ്ഞാനമുളളവര്‍ എന്നിവര്‍ക്ക് മുന്‍ഗണന. അപേക്ഷകര്‍ ബയോഡാറ്റ മൊബൈല്‍ നമ്പര്‍ സഹിതം postalrect.clt@gmail.com ലേക്ക്് ഇ-മെയില്‍ ചെയ്യണം. വയസ്സ്, യോഗ്യത, മുന്‍പരിചയം എന്നിവ തെളിയിക്കുന്ന രേഖകളും അയക്കണം. ഇന്റര്‍വ്യൂ തീയതി അപേക്ഷകരെ അറിയിക്കും. തെരഞ്ഞെടുക്കപ്പെടുന്നവര്‍ 5,000 രൂപയുടെ സെക്യൂരിറ്റി ഡെപ്പോസിറ്റ് എന്‍എസ്സി/കെവിപി ആയി കെട്ടിവെക്കണം. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ജൂലൈ അഞ്ച്. ഫോണ്‍: 0495 2384770, 2386166.