മടവൂർ പഞ്ചായത്തിലെ ആശാ വർക്കർ മാരുടെ കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും, അപമാനിക്കുകയും ചെയ്ത പഞ്ചായത്ത് പ്രസിഡന്റ് മാപ്പ് പറയണം:-
മടവൂർ ഗ്രാമപഞ്ചായത്തിലെ ആശാ വർക്കർമാർ മുട്ടാഞ്ചേരി കുടുംബാരോഗ്യ കേന്ദ്രത്തിൽ വാക്സിനുമായി ബന്ധപ്പെട്ട് കൃത്യനിർവഹണം നടത്തുന്നതിനിടയിൽ പഞ്ചായത്ത് പ്രസിഡന്റ് അടുക്കത്ത് രാഘവന്റെ നേതൃത്വത്തിൽ ഒരു കൂട്ടം സാമൂഹ്യ വിരുദ്ധർ ഇരച്ചു കയറി ഔദ്യോഗിക കൃത്യ നിർവഹണം തടസ്സപ്പെടുത്തുകയും, അസഭ്യം പറയുകയും ചെയ്തു. ഇതിൽ പ്രതിഷേധിച് ആശാ വർക്കർമാർ പഞ്ചായത്ത് ഓഫീസിനു മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി.
ആരോഗ്യ പ്രവർത്തകരായ ആശാ വർക്കർമാരുടെ കൃത്യ നിർവഹണം തടസ്സപ്പെടുത്തുകയും, അവരെ അപമാനിക്കുകയും ചെയ്ത പഞ്ചായത്ത് പ്രഡിഡന്റ് മാപ്പ് പറയുകയും , ഇത്തരം ആശ്വാസ്യമല്ലാത്ത പ്രവർത്തികൾ നടത്തി കോവിഡ് മുൻ നിര പോരാളികളുടെ മനോവീര്യം തകർക്കുന്നത് അവസാനിപ്പിക്കുകയും ചെയ്യണമെന്ന് ഡി വൈ എഫ് ഐ മടവൂർ മേഖലാ കമ്മറ്റി ആവശ്യപെട്ടു . ആരോഗ്യപ്രവത്തകർക്കും ആശാ വർക്കർമാർക്കും എല്ലാ പിന്തുണയും ഡി വൈ എഫ് ഐ വളണ്ടിയർമാർ ' വാഗ്ദാനം ചെയ്തു ,


0 അഭിപ്രായങ്ങള്‍