ലോകപരിസ്ഥിതിദിനത്തോടനുബന്ധിച്ച് കുട്ടികള്‍ക്കായി പോലീസ് ചിത്രരചനാ മത്സരം സംഘടിപ്പിക്കുന്നു, ഒന്നാം സമ്മാനം 10000 രൂപ :-

       O5.06.2021


തിരുവനന്തപുരം:- പോലീസ്- പരിസ്ഥിതിയുടെ സംരക്ഷകർ ' എന്ന വിഷയത്തെ അടിസ്ഥാനമാക്കിയാവണം ചിത്രരചന നടത്തേണ്ടത് . 18 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് പങ്കെടുക്കാം . എ 3 / എ 4 അളവുകളിൽ ഓയിൽ , അക്രിലിക് , പെൻസിൽ , ചാർക്കോൾ , വാട്ടർകളർ എന്നിവയിൽ ഒന്ന് ഉപയോഗിച്ച് ചിത്രങ്ങൾ വരയ്ക്കാം . പരിസ്ഥിതിദിനമായ ജൂൺ അഞ്ചാം തീയതി അർദ്ധരാത്രിക്ക് മുൻപായി കിട്ടുന്ന വിധത്തിൽ phq.envt2021@gmail.com എന്ന ഇ - മെയിൽ വിലാസത്തിലാണ് ചിത്രങ്ങൾ അയക്കേണ്ടത് . കുട്ടിയുടെ പേര് , ജനനത്തീയതി , വിലാസം , ഫോൺ നമ്പർ , വിദ്യാഭ്യാസസ്ഥാപനത്തിന്റെ പേര് എന്നിവയും ചിത്രത്തിനൊപ്പം അയയ്ക്കണം . 10,000 രൂപയാണ് ഒന്നാം സമ്മാനം . രണ്ടും മൂന്നും സ്ഥാനങ്ങൾ നേടുന്നവർക്ക് യഥാക്രമം 8,000 രൂപയും 5,000 രൂപയും സമ്മാനമായി ലഭിക്കും . സമ്മാനാർഹമായ ചിത്രങ്ങൾ കേരളാ പോലീസിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ പോസ്റ്റ് ചെയ്യും .


മുതിർന്നവർക്കായി ഇതേവിഷയത്തിൽ ഒരു മിനിറ്റ് ദൈർഘ്യമുള്ള വീഡിയോഗ്രാഫി മത്സരവും സംഘടിപ്പിച്ചിട്ടുണ്ട് . ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടുന്നവർക്ക് യഥാക്രമം 10,000 , 8,000 , 5,000 രൂപ സമ്മാനമായി ലഭിക്കും . ലോകപരിസ്ഥിതിദിനമായ ശനിയാഴ്ച എല്ലാ പോലീസ് സ്റ്റേഷനിലും പരിസരത്തും കുറഞ്ഞത് അഞ്ച് വൃക്ഷത്തെവീതം വച്ചുപിടിപ്പിക്കാൻ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ സ്റ്റേഷൻ ഹൗസ് ഓഫീസർമാർക്ക് നിർദ്ദേശം നല്കി . സാമൂഹിക അകലം പാലിക്കുന്നത് ഉൾപ്പെടെയുള്ള എല്ലാ സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങളും പാലിച്ചുവേണം പരിപാടികൾ സംഘടിപ്പിക്കേണ്ടതെന്നും വ്യക്തമാക്കിയിട്ടുണ്ട് ,