നാടക സംവിധായകൻ എ. ശാന്തകുമാർ അന്തരിച്ചു:


കോഴിക്കോട്:മലയാള നാടകകൃത്തും, നാടക പ്രവർത്തകനുമായ എ.ശാന്തകുമാർ അന്തരിച്ചു. രക്താർബുദത്തെ തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 2010 ൽ നാടക രചനയ്ക്കുള്ള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചിട്ടുണ്ട്. കൂവാഗം, മരം പെയ്യുന്നു, കർക്കടകം, രാച്ചിയമ്മ (ഉറൂബിന്റെ നോവലിന്റെ രംഗഭാഷ), കറുത്ത വിധവ, ചിരുത ചിലതൊക്കെ മറന്നുപോയി, കുരുടൻ,പൂച്ച (കേരള സാഹിത്യ അക്കാദമി പുരസ്കാരം തുടങ്ങിയവയാണ് പ്രധാന കൃതികൾ. കോഴിക്കോട് പറമ്പിൽ ബസാർ  സ്വദേശിയാണ്.