നരിക്കുനിയിൽ  കോവിഡ് പ്രതിരോധ വാക്സിൻ ക്യാമ്പ് ആരംഭിച്ചു.


നരിക്കുനി ഗ്രാമ പഞ്ചായത്തിൽ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിന് (സി.എച്ച്.സി.ക്ക്) പുറമെ നരിക്കുനി ഗ്രാമപഞ്ചായത്തിന്റെ കീഴിൽ വാക്സിനേഷൻ സെന്റർ പ്രവർത്തനം പ്രവർത്തനം ആരംഭിച്ചു.


നരിക്കുനിയൂ.പി.സ്കൂളിൽ

സെന്ററിന്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി.കെ. സലീം നിർവ്വഹിച്ചു.


 ഗ്രാമ പഞ്ചായത്തിലെ ജനങ്ങൾക്ക് കോവിഡ് പ്രതിരോധ വാക്സിൻ ലഭ്യത കുറവ് പരിഹരിക്കുന്നതിന്റെ ഭാഗമായാണ് വാക്സിൻ ക്യാമ്പ് ആരംഭിച്ചത്.


വൈസ് പ്രസിഡന്റ് മിനി പുല്ലം കണ്ടി അദ്ധ്യക്ഷതവഹിച്ചു. ചേളന്നൂർ ബ്ലോക്ക് ആരോഗ്യ സ്റ്റാന്റിംങ്ങ് കമ്മറ്റി ചെയർമാൻ സർ ജാസ് മാസ്റ്റർ, ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംങ്ങ് കമ്മറ്റി ചെയർമാർമാരായ ജൗഹർ പൂമംഗലം, ഉമ്മുസൽമ, മെമ്പർമാരായ സുനിൽകുമാർ, മായ്ദി നെരോത്ത്, മജീദ്, ടി.രാജു , സുബൈദ, മെഡിക്കൽ ഓഫീസർ ഡോ: രൂപ, എച്ച് ഐ. മറിയം , ജെ.എച്ച്.ഐ. ശ്രീജിത്ത് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.