21 ജൂണ്‍
ലോകയോഗദിനം,
ലോകസംഗീതദിനം
ഇന്ന് ഒരേ ദിവസം ലോകയോഗദിനമായും ലോകസംഗീതദിനമായും ആചരിക്കുകയാണ്. രണ്ടും മനുഷ്യന്‍റെയും സകലജീവരാശികളുടെയും (പ്രകൃതിയുടെയും) ശാരീരികവും മാനസികവും വെെകാരികവുമായ സുസ്ഥിതി ലക്ഷ്യം വെക്കുന്നവയാണ്.യോഗ ഒരു ജീവിതശെെലിയെയും നിഷ്ഠയെയും സൂചിപ്പിക്കുന്നുവെങ്കില്‍ സംഗീതം രാഗതാളപദാശ്രിതമാണ്.മനുഷ്യന്‍റെ സകലവികാരങ്ങളെയും ദുഃഖത്തെയും സംഘര്‍ഷങ്ങളെയും ശമിപ്പിക്കുവാന്‍ സംഗീതത്തിനും യോഗയ്കും സാധിക്കും.ജീവിതത്തിന്‍റെ ആന്തരികവും ബാഹ്യവുമായ തലങ്ങള്‍ സമന്വയിപ്പിച്ചുകൊണ്ട് കേള്‍ക്കാനാകാത്ത ഒരു ഉദാത്ത സംഗീതം കേള്‍ക്കാന്‍ ഇടവരുത്തുന്നവയാണ് ഇവ രണ്ടും.
1882 ല്‍ അന്നത്തെ ഫ്രഞ്ച് സാംസ്കാരികമന്ത്രി ജാക്‌ലാങ്ങാണ് ലോകസംഗീതം എന്ന ആശയം മുന്നോട്ട് വെച്ചത്.നമ്മുടെ പ്രധാനമന്ത്രി മോദി 2014ല്‍ ഈ ദിനം ലോകയോഗ ദിനമായി ആചരിക്കാന്‍ ഐക്യരാഷ്ട്രസഭയില്‍ പ്രഖ്യാപിച്ചത് ഓര്‍ക്കുക.
കൃത്യമായ സമയദെെര്‍ഘ്യത്തിനിടയില്‍ അനേകം തടസ്സങ്ങള്‍ വന്നുകൊണ്ടിരിക്കുന്നുവെങ്കിലും ആന്ദോളനത്തിന് ഒരു തടസ്സവും വരാതെ ഏതോ ഒരു കൃത്യതയില്‍ ജീവിതം തടസ്സമില്ലാതെ ഒഴുകിക്കൊണ്ടേയിരിക്കുന്നു. (വിഡിയോ )
പ്രപഞ്ചതാളവും ഹൃദയതാളവും സമന്വയിക്കുമ്പോഴുണ്ടാകുന്ന ആ ദിവ്യതാളം `സംഗീതഭംഗീതരംഗിതമായ' ലോകജീവിതമാകുന്നു.
മേല്‍ പറഞ്ഞതിനോട് ചേര്‍ത്ത് വായിക്കാന്‍ ``ലയം'' എന്ന കവിതയും ഒരു സുഹൃത്ത് അയച്ചുതന്ന വിഡിയോ യും താഴെ കൊടുക്കുന്നു.
ലയം(കവിത)
-------
ലോഹിതാക്ഷന്‍ പുന്നശ്ശേരി
പറയാനുണ്ടൊരു പതിനായിരമീ പ്രകൃതിയൊരുക്കിയ കാതുകളില്‍ ;/
പാടാന്‍ തരുമോ കാലമെനിക്കൊരു പുല്ലാങ്കുഴലും പഞ്ചമവും !
ഓരോ നാദവുമോരോ വര്‍ണ്ണവു മനുപമസുരഭിലനിര്‍വൃതിയായി കരളിന്‍ തന്ത്രിയില്‍ വിരിയുമ്പോള്‍ ,ആരുണ്ടാരുണ്ടെന്നുടെ കൂടെ ജീവനഗാനമരന്ദം തേടാന്‍ ?/
ഓരോമനസിലുമോരോ തരമായ് സുഖദഃഖങ്ങള്‍ മറഞ്ഞുകിടപ്പൂ ;
വിടരണമേ മിഴി,മനമരുതേ പൊളി ,വെറുതെയറിയാന്‍ അറിയണമേ !
ഉരുകും മനസിന് സാന്ത്വനചന്ദ്രിക !പരിധിയെഴാത്ത മഹാധനഭൂമിക ;
ശാന്തമനം ഹാ ! സാന്ദ്രതലം ;
സ്വാന്തം തന്നില്‍ സര്‍ഗ്ഗലയം !!
****


0 അഭിപ്രായങ്ങള്‍