പഠന കിറ്റ് വിതരണം ചെയ്തു :-
നരിക്കുനി.
ബൈത്തുൽ ഇസ്സ ആർട്സ് ആൻഡ് സയൻസ് കോളേജ് സ്റ്റുഡന്റസ് ഇനീഷിയേറ്റീവ് ഇൻ പാലിയേറ്റീവിന്റെ നേതൃത്യത്തിൽ വിദ്യാർഥികൾക്കായുള്ള പഠന കിറ്റുകൾ വിതരണം ചെയ്തു. പ്രദേശത്തെ വിവിധ ക്ലാസുകളിൽ പഠിക്കുന്ന ഇരുപതോളം വിദ്യാർഥികൾക്കാണ് പഠന കിറ്റുകൾ നൽകിയത് . ബൈത്തുൽ ഇസ്സ കോളേജ് വൈസ് പ്രിൻസിപ്പൽ ശ്രീ. ഷമീർ കെ പഠന കിറ്റ് വിതരണം ഉത്ഘാടനം ചെയ്തു.അക്കാഡമിക് ഡയറക്ടർ ഡോ. സി കെ അഹമ്മദ്, എസ്ഐപി കോർഡിനേറ്റർ ശ്രീ. വിപ്ലവദാസ്,കോമേഴ്‌സ് വിഭാഗം തലവൻ ശ്രീ. സുരേഷ് എം, പ്രൊഫ. ബഷീർ അഹമ്മദ്, വോളന്റീർ സെക്രട്ടറി ശ്രീമതി.ഭദ്ര എസ്, ശ്രീ.ഉവൈസ് എന്നിവർ നേതൃത്യം നൽകി .


0 അഭിപ്രായങ്ങള്‍