പരിസ്ഥിതി ദിനാചരണം ശ്രദ്ധേയമായി:-


നരിക്കുനി: പരിസ്ഥിതി ദിനത്തിൽ "ഹരിത മുറ്റം" പദ്ധതിയുടെ ഭാഗമായി എരവന്നൂർ  ഫാറൂഖ് മദ്രസാ പരിസരത്ത് ഊദ് തൈ നട്ട് കേരളാ മുസ്ലിം ജമാഅത്ത് നരിക്കുനി സോൺ ജന. സെക്രട്ടറി കെ.കെ.മരക്കാർ ദാരിമി ഉദ്ഘാടനം നിർവഹിച്ചു. സോൺ സെക്രട്ടറി ടി.എം.അബ്ദുൽ അസീസ് സഖാഫി പരിസ്ഥിതി സന്ദേശ പ്രഭാഷണം നടത്തി. എസ്.വൈ.എസ് സർക്കിൾ സാംസ്കാരികം സെക്രട്ടറി റസാഖ് സഖാഫി, യൂണിറ്റ് എസ്.വൈ.എസ് സെക്രട്ടറി മുബാരിസ് ബി.എം, നഈം ടി.എം, ഹാഫിള് മുഹമ്മദ് യാസിർ, മുബശ്ശിർ വി, അൽത്വാഫ് റഹ്മാൻ, മുഹമ്മദ് ഹുദൈഫ, സഫ്വാൻ സി.പി തുടങ്ങിയവർ സംസാരിച്ചു.