സ്ത്രീധനം ചർച്ച നടത്തി :- നരിക്കുനി: -പുന്നശ്ശേരി ഗ്രാമ സേവാ സമിതി വായനശാല &ലൈബ്രറി യുടെ വനിതാ വേദിയുടെ ആഭിമുഖ്യത്തില്‍ സ്ത്രീധനം, ഗാര്‍ഹിക അതിക്രമം, നിയമവ്യവസ്ഥ കള്‍ എന്നിവ ചർച്ചക്ക് 

വിധേയമാക്കി.

 അനുപമ. കെ ഉൽഘാടനം ചെയ്തു ,

ഐ. ആമിന ടീച്ചർ അദ്ധ്യക്ഷയായിരുന്നു , അഞ്ജലി .ബി.

വത്സല ടീച്ചർ. എം,

സജിത നാരായണൻ, വിജയലക്ഷ്മി .കെ. എ,

അനിത സുരേഷ്,

നാരായണൻ.പി, അശോകന്‍. കെ 

എന്നിവർ സംസാരിച്ചു. 

ലിംഗ നീതി, നിയമപരിരക്ഷ   ഇവ  വിദ്യാർഥികളുടെ പാഠ ഭാഗങ്ങളിൽ ഉൾപെടുത്തുക, വിവാഹ രജിസ്ട്രേഷന് വിവാഹപൂർവ കൗൺസിലിങ് നിഷ്കർഷിക്കുക,

വ്യാപകമായ ബോധവത്കരണ ക്ലാസ്‌ നടത്തുക, അത്തരം ക്ലാസ്സിലെ ഹാജർ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നൽകുന്ന ആനുകൂല്യങ്ങൾക്ക്

മുന്നുപാധിയാക്കുക, ജാഗ്രതാസമിതികൾ കാര്യക്ഷമമായി പ്രവർത്തിപ്പിക്കുക, മാതാപിതാക്കൾ സ്ത്രീപുരുഷ തുല്യതാ സന്ദേശം മക്കളിൽ എത്തിക്കുക  എന്നീ

നിർദേശങ്ങൾ ചർച്ചയിൽ പങ്കെടുത്തവർ ഉന്നയിച്ചു ,