വയനാട്ടില്‍ മാന്‍വേട്ട: അഞ്ചംഗസംഘം അറസ്റ്റില്‍

    ( 25 ജൂൺ 2021)


കല്‍പ്പറ്റ: വയനാട്ടില്‍ വീണ്ടും മൃഗവേട്ടയില്‍ അറസ്റ്റ്. കേണിച്ചിറ അതിരാറ്റുകുന്നില്‍ പുള്ളിമാനിനെ വേട്ടയാടിയെന്ന കേസില്‍ അഞ്ചുപേരെയാണ് വനംവകുപ്പ് അറസ്റ്റ് ചെയ്തത്. അതിരാറ്റുകുന്ന് കേളമംഗലം സ്വദേശികളായ എം.സി. ഷാജി (51), എം.ജെ. ഷിബു (48), ഒ.കെ. ഷാജന്‍ (53), കെ.ബി. രതീഷ്, എം.സി. ഷിജു (46), എന്നിവരെയാണ് ഇരുളം ഫോറസ്റ്റ് അധികൃതര്‍ അറസ്റ്റ് ചെയ്തത്.