മുഹമ്മദിന് നാടിന്റെ സഹായഹസ്തം: ഏഴു ദിവസം കൊണ്ട് 18 കോടി ലഭിച്ചു: അക്കൗണ്ട് ക്ലോസ് ചെയ്യുന്നു,
O5.07.2021
കണ്ണൂർ മാട്ടൂലിലെ ഒന്നരവയസ്സുകാരൻ മുഹമ്മദിനായി മലയാളികൾ കൈകോർത്തു. അപൂർവ രോഗം ബാധിച്ച് ചികിത്സയിലായ മുഹമ്മദിന്റെയും, സഹോദരി അഫ്രയുടെയും അവസ്ഥ കണ്ടവർ കണ്ടവർ കൈകയഞ്ഞ് സഹായിച്ചു.
മുഹമ്മദിന്റെ ഒരു ഡോസ് മരുന്നിന് ആവശ്യമായ 18 കോടി ലഭിച്ചു. കേരളം കണ്ട ഏറ്റവും വലിയ ക്രൗഡ് ഫണ്ടിങ്ങായിരുന്നു ഇത്. ഏഴു ദിവസം കൊണ്ട് തന്നെ ലക്ഷ്യം കണ്ട തുക ലഭിച്ചതിനാൽ അക്കൗണ്ട് ഉടൻ തന്നെ ക്ലോസ് ചെയ്യുമെന്ന് ക്രൗഡ് ഫണ്ടിങ്ങിനായി കൈകോർത്ത ഭാരവാഹികൾ വ്യക്തമാക്കി.
പേശികളെ ക്ഷയിപ്പിക്കുന്ന സ്‌പൈനൽ മസ്‌കുലർ അട്രോഫി എന്ന അപൂർവ രോഗം ബാധിച്ച മുഹമ്മദിനെ ചികിത്സിക്കാൻ സോൾജെൻസ്മ എന്ന മരുന്നാണ് വേണ്ടത്. ഈ മരുന്ന് ഇന്ത്യയിലെത്തിക്കുവാൻ 18 കോടി രൂപയാണ് ചിലവ്. മുഹമ്മദിന്റെ സഹോദരി അഫ്രക്കും സമാനരോഗമാണ്. ശരീരം തളർന്ന അഫ്ര ഇപ്പോൾ വീൽചെയറിലാണ്. അഫ്രക്ക് ചെറുപ്പത്തിൽ തന്നെ ഈ മരുന്ന് നൽകാൻ സാധിച്ചിരുന്നില്ല. തനിക്ക് സംഭവിച്ചത് അനുജന് സംഭവിക്കാതിരിക്കാൻ അഫ്രയും ,മുഹമ്മദിന്റെ മാതാപിതാക്കളായ റഫീഖും, മറിയുമ്മയും കേരളത്തോട് സഹായം അഭ്യർത്ഥിക്കുകയായിരുന്നു.


0 അഭിപ്രായങ്ങള്‍