ബഷീർ ദിനാചരണവും, വിദ്യാരംഗം കലാസാഹിത്യ വേദി ഉദ്ഘാടനവും ചെയ്തു :-
പറപ്പാറ: പുല്ലാളൂർ നോർത്ത് എ എൽ പി സ്കൂളിൽ ബഷീർ ദിനാചരണവും, വിദ്യാരംഗം കലാസാഹിത്യ വേദി ഉദ്ഘാടനവും ഗൂഗിൾ മീറ്റ് വഴി നടന്നു. കൈറ്റ് വിക്ടേർസ് ഫെയിം, ബി ആർ സി ട്രെയിനറുമായ ഷൈജ ടീച്ചർ ഉദ്ഘാടനം ചെയ്തു. ' എം പി ടി എ പ്രസിഡന്റ് ഷിജിന അധ്യക്ഷത വഹിച്ചു. അബ്ദുൾ ഖാദർ മാസ്റ്റർ(പൂർവ്വ വിദ്യാർത്ഥി),റഫീഖ് മലയിൽ (പിടിഎ വൈസ് പ്രസിഡന്റ്), നീരജ്ലാൽ(അധ്യാപകൻ) , റഹ്മത്ത് ടീച്ചർ എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു. ഹെഡ്മിസ്ട്രസ് സബീന സ്വാഗതവും ,വിദ്യാരംഗം കൺവീനർ ലീനബഷീർ നന്ദിയും പറഞ്ഞു.


0 അഭിപ്രായങ്ങള്‍