ചക്കാലക്കൽ എച് എസ് എസ് നെ കെ പി എസ് ടി എ മടവൂർ ബ്രാഞ്ച് അനുമോദിച്ചു.
മടവൂർ : താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ എസ് എസ് എൽ സി പരീക്ഷയിൽ കൂടുതൽ വിദ്യാർത്ഥികളെ പരീക്ഷക്കിരുത്തി മികച്ച വിജയം നേടിയ ചക്കാലക്കൽ ഹയർ സെക്കണ്ടറി സ്‌കൂളിനെ കെ പി എസ് ടി എ മടവൂർ ബ്രാഞ്ച് ന്റെ ആഭിമുഖ്യത്തിൽ കെ.കെ രമ എം എൽ എ അനുമോദിച്ചു . 792 വിദ്യാർത്ഥികളെ പരീക്ഷക്ക് ഇരുത്തി 100% വിജയവും ,258 വിദ്യാർത്ഥികൾക്ക് ഫുൾ എ പ്ലസും നേടിയാണ് വിദ്യാലയം താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ ഒന്നാമത് എത്തിയത് .വി ഷക്കീല ടീച്ചർ അധ്യക്ഷത വഹിച്ചു ,മാനേജർ പി കെ സുലൈമാൻ മാസ്റ്റർ ,പ്രിൻസിപ്പാൾ എം കെ രാജി,ഹെഡ്മാസ്റ്റർ വി മുഹമ്മദ് ബഷീർ,പി ടി എ പ്രസിഡന്റ് പി ജാഫർ,ഷാജു പി കൃഷ്ണൻ , ടി പി മുഹമ്മദ് അഷ്‌റഫ് ,കെ രഞ്ജിത്ത് ,ഷുക്കൂർ കോണിക്കൽ പി സി സഹീർ ,വി അബ്ദുൽ സലീം ,ടി കെ ശാന്തകുമാർ ,സി പി അബ്ദുൽ സലാം ,പി കെ അൻവർ,കെ.ജിഷ്ണു ,എൻ കെ ഷാജി എന്നിവർ സംബന്ധിച്ചു,
ഫോട്ടോ:-
എസ് എസ് എൽ സി പരീക്ഷയിൽ നൂറ് ശതമാനം വിജയത്തോടെ വിദ്യാഭ്യാസ ജില്ലയിൽ ഒന്നാം സ്ഥാനം നേടിയ ചക്കാലക്കൽ എച് എസ് എസ് നെ കെ പി എസ് ടി എ മടവൂർ ബ്രാഞ്ച് ന്റെ നേതൃത്വത്തിൽ കെ.കെ രമ എം എൽ എ അനുമോദിക്കുന്നു,


0 അഭിപ്രായങ്ങള്‍