17.7.2021

 ;1196 കര്‍ക്കടകം 1

അക്ഷരക്കതിരുമായി ഒരു

                      ഒരു ശാരിക

               ******


അക്ഷരക്കതിരുമായി അതിരുകളില്ലാത്ത ആകാശത്തിലൂടെ അനാദികാലം പറന്ന ഈ ശാരിക ഇവിടെ  ഒന്നിളവേല്ക്കുകയാണ് .

      ഏത് മണ്ണിലാണ് ഇത് മുളപ്പിക്കുക ? ഒരു വര്‍ണ്ണം തന്നെ സപ്തവര്‍ണ്ണമഴവില്‍നൃത്തമാടി ,മഴയമൃതായ് മാറുമ്പോലെ ,ഓരോന്നും അനേകചിന്താസുരഭിലവര്‍ണ്ണങ്ങളായി ,അറിവായ് ,ആനന്ദമായി,ഈ പ്രപഞ്ചത്തെ ചേതോഹരമാക്കാന്‍ ,ഒന്നാക്കാന്‍ പാകമായ ഇടമേതാണ് ?

       ഭേദചിന്തകളൊന്നുമില്ലാത്ത ഒരു ലോകത്തില്‍ ജനനം മുതല്‍ സ്വാഭാവികമരണകാലം വരെ  ഓരോ ജീവനെയും കോടികോടി സ്വര്‍ണ്ണനാണ്യത്തെക്കാള്‍ വില കല്പിക്കുന്ന ഒന്നായി കാണാന്‍ ,ഓരോരുത്തര്‍ക്കും സാധിക്കുന്ന വിധം  ചിത്തത്തിലേക്ക് പടരാന്‍ ശക്തി നല്കുന്ന  ഈ വിത്ത് ഞാന്‍ എവിടെ മുളപ്പിക്കണം ? !

      ലോഹിതാക്ഷൻ

            പുന്നശ്ശേരി