കാക്കൂർ ഗ്രാമിണറീഡിംഗ് & ലൈബ്രറി വായന പക്ഷാചരണത്തിന്റെ ഭാഗമായി വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം നടത്തി. വായന ശാല വൈസ് പ്രസിഡണ്ട് വി.ബിന്ദുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പ്രശസ്ത എഴുത്തുകാരി വിദ്യാ വാചാസ്വദി ഡോ.കെ.പി.സുധീര ഉദ്ഘാടനം ചെയ്തു, ചേളന്നൂർ ബി.ആർ.സി. ട്രെയ്നറും നാടക പ്രവർത്തകനുമായ ഷിബു മുത്താട്ട് ബഷീർ അനുസ്മരണ പ്രഭാഷണം നടത്തി , താലൂക്ക് ലൈബ്രറി കൗൺസിൽ പ്രവർത്തക സമിതി അംഗം സുബൈർ മാസ്റ്റർ . , ലോഹിതാക്ഷൻ പുന്നശ്ശേരി തുടങ്ങിയവർ പ്രസംഗിച്ചു ,വായനശാല സെക്രട്ടറി ടി. സുവ്രതൻ സ്വാഗതവും ,ജോ-സെക്രട്ടറി കെ.പി.രാജൻ നന്ദിയും പറഞ്ഞു