മടവൂരിൽ കാണാതായ ഓട്ടോ ഡ്രൈവർ കിണറ്റിൽ മരിച്ച നിലയിൽ:

മടവൂർ :- കഴിഞ്ഞ ദിവസം വീട്ടിൽ നിന്നും കോഴിക്കോട്ടേക്ക്  പോയ ഓട്ടോ ഡ്രൈവറെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി ,മടവൂർ സി എം മഖാമിന് സമീപം വെളുത്തേടത്ത് അബുൽ ഹസൻ (24) നെയാണ് കിണറ്റിൽ  മരിച്ച നിലയിൽ കാണപ്പെട്ടത് ,കഴിഞ്ഞ ദിവസം കാണാതായതിനെ തുടർന്നുള്ള തിരച്ചിലിനിടയിലാണ് വീടിന് സമീപമുള്ള ഒഴിഞ്ഞ പറമ്പിലെ കിണറ്റിൽ മൃതദേഹം കണ്ടെത്തിയത് ,കോഴിക്കോട് സിറ്റിയിലെ ഓട്ടോ ഡ്രൈവറായിരുന്നു ,,സി എം അബൂബക്കർ മാസ്റ്റർ ,റഹ്മത്ത് ദമ്പതികളുടെ മകനാണ് ,സഹോദരങ്ങൾ:- മുഹമ്മദ് അസ്ലം ,ഉമ്മുൽ ഖൈർ ,ഉമ്മുസുലൈമ ,