മത്സ്യകൃഷി വിളവെടുപ്പ്


നരിക്കുനി | കാക്കൂര്‍ ഗ്രാമപഞ്ചായത്ത് എട്ടാം വാര്‍ഡില്‍ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി നടത്തിയ മത്സ്യകൃഷി വിളവെടുപ്പ് കാക്കൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി എം ഷാജി ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ ഷൈലേഷ് അധ്യക്ഷത വഹിച്ചു. പുന്നശേരി പാറച്ചാലില്‍ ഇന്ദിരയും ചെറുമകന്‍ ശ്രീദേവുമാണ് കൊവിഡ് കാലത്തെ വരുമാന മാര്‍ഗമാക്കി മത്സ്യകൃഷിയെ മാറ്റിയത്. ലോക്ഡൗണ്‍ കാലത്ത് ആരംഭിച്ച മത്സ്യകൃഷിയില്‍ ഫിഷറീസ് വകുപ്പിന്റെ സ്‌കീമില്‍ ഉള്‍പ്പെടുത്തി ആസാം വാളയാണ് കൃഷി ചെയ്തത്. 


ഫോട്ടോ


പുന്നശേരിയില്‍ മത്സ്യകൃഷി വിളവെടുപ്പ് കാക്കൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി എം ഷാജി ഉദ്ഘാടനം ചെയ്യുന്നു.