അഭയാര്‍ത്ഥിനി
---------
(ലോഹിതാക്ഷന്‍ പുന്നശ്ശേരി )
ആറാനിട്ട തുണിപോല്‍ കിടാവൊന്നിടം
തോളിലും, അമ്മതന്‍
നീറും നെഞ്ചിനകത്തുരുകുമീ
കണ്ണീര്‍മുഖം താഴ്തിയും,
നില്കാന്‍ മണ്ണിലിത്തിരിയിടം നേടാ--
ത്തതാം അഭയാര്‍ത്ഥിനി ,
അശ്രുകണം വീഴ്തുവാനീ പെെതല്‍മെയ്,
വീടോ പാതയോരവും !!
******


0 അഭിപ്രായങ്ങള്‍