രാജ്യത്തെ ഏകാധിപത്യത്തിലേക്ക് നയിക്കാൻ നീക്കം: (വി.കുഞ്ഞാലി)

നരിക്കുനി: -ജനാധിപത്യ തത്വങ്ങൾ കാറ്റിൽ പറത്തി രാജ്യത്തെ ഏകാധിപത്യത്തിലേക്ക് നയിക്കാനാണ് ബി.ജെ.പി സർക്കാർ ശ്രമിക്കുന്നതെന്ന് എൽ.ജെ.ഡി സംസ്ഥാന വൈസ് പ്രസിഡണ്ട് വി.കുഞ്ഞാലി പറഞ്ഞു. പാർലമെൻറിൽ ചർച്ചകളില്ലാതെ ബില്ലുകൾ പാസ്സാക്കുന്നതും, പ്രതിപക്ഷ സ്വരം തടയുന്നതും ,ഇതിൻ്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു. എൽ.ജെ.ഡി സംസ്ഥാന ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട സലീം മടവൂരിന് എൽ.ജെ.ഡി മടവൂർ പഞ്ചായത്ത് കമ്മറ്റി നൽകിയ സ്വീകരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എൽ.ജെ.ഡി മടവൂർ പഞ്ചായത്ത് പ്രസിഡണ്ട് എ.കെ.മുഹമ്മദ് അഷ്റഫ് അധ്യക്ഷത വഹിച്ചു. കെ.ടി. സുനി, ഒ.പി.മുഹമ്മദ് ഇഖ്ബാൽ, സിദ്ധീഖ് ആരാമ്പ്രം , കെ.കെ. മുഹമ്മദ്, പി.സി വേലായുധൻ ,

ജലാൽ ചോലക്കര തുടങ്ങിയവർ പ്രസംഗിച്ചു. 


ഫോട്ടോ: എൽ.ജെ.ഡി സംസ്ഥാന ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട സലീം മടവൂരിനെ എൽ.ജെ.ഡി   സംസ്ഥാന വൈസ് പ്രസിഡണ്ട് വി.കുഞ്ഞാലി ഷാളണിയിച്ചപ്പോൾ