നരിക്കുനി ഗവ: ഹയർ സെക്കണ്ടറി സ്ക്കൂളിന് ജില്ലാ പഞ്ചായത്തിൻ്റെ ആദരം :-
നരിക്കുനി: - എസ് എസ് എൽ സി , ഹയർ സെക്കണ്ടറി പരീക്ഷകളിൽ ചരിത്ര വിജയം നേടിയ നരിക്കുനി ഗവ: ഹയർ സെക്കണ്ടറി സ്കൂൾ അദ്ധ്യാപകരെയും, പി.ടി.എ ഭാരവാഹികളെയും കോഴിക്കോട് ജില്ലാ പഞ്ചായത്ത് അനുമോദിച്ചു.
SSLC യിൽ 100% വിജയവും, 99fullA+ഉം, ഹയർ സെക്കണ്ടറിയിൽ 98.6% വിജയവും ,രണ്ട് വിദ്യാർത്ഥികൾക്ക് മുഴുവൻ മാർക്കും, 61fullA+മായി ജില്ലയിൽ മൂന്നാം സ്ഥാനത്താണ് വിദ്യാലയം. അനുേമോദന യോഗം നരിക്കുനി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.കെ സലീം ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് അബ്ദുൾ ബഷീർ പി.പി അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് മെമ്പർ ഐ പി രാജേഷ് ഉപഹാര സമർപ്പണം നടത്തി ,ഗ്രാമ പഞ്ചായത്തംഗങ്ങളായ ഉമ്മുസൽമ, ടി.കെ സുനിൽ കുമാർ, എസ് എം സി ചെയർമാൻ പി എം , ഷംസുദ്ധീൻ ,കെ എസ് പ്രിയംവദ ,എ കെ എം അഷറഫ് ,പി രമേശൻ ,കെ പി മുസ്തഫ ,ഇൽയാസ് ,തുടങ്ങിയവർ സംസാരിച്ചു. പ്രിൻസിപ്പാൾ ഇ എസ് സിന്ധു സ്വാഗതവും ,പ്രധാന അദ്ധ്യാപകൻ ഇ കെ രാജേന്ദ്രൻ നന്ദിയും പറഞ്ഞു ,
ഫോട്ടോ :- നരിക്കുനി ഗവ: ഹയർ സെക്കണ്ടറി സ്ക്കൂളിന് ജില്ലാ പഞ്ചായത്ത് മെമ്പർ ഐ.പി രാജേഷ് ഉപഹാര സമർപ്പണം നടത്തുന്നു ,


0 അഭിപ്രായങ്ങള്‍