വിധവകൾക്ക് പുനർവിവാഹത്തിന് സഹായധനം
28-08-2021
കോഴിക്കോട്: ബി.പി.എൽ. വിഭാഗത്തിൽപ്പെട്ട 18-നും, 50-നുമിടയിൽ പ്രായമുള്ള വിധവകളുടെയും , നിയമപരമായി വിവാഹമോചനം നേടിയവരുടെയും, പുനർവിവാഹത്തിനായി 25,000 രൂപ കേരള സർക്കാർ സഹായധനത്തിന് ‘മംഗല്യ’ പദ്ധതിയിൽ അപേക്ഷ ക്ഷണിച്ചു.
ആദ്യഭർത്താവിന്റെ മരണസർട്ടിഫിക്കറ്റ്, വിവാഹബന്ധം വേർപെടുത്തിയ ഉത്തരവ്, ബാങ്ക് പാസ്ബുക്കിന്റെ പകർപ്പ്, പുനർവിവാഹം രജിസ്റ്റർചെയ്ത സർട്ടിഫിക്കറ്റിന്റെ പകർപ്പുസഹിതം സെപ്റ്റംബർ 15-നകം www.schemes.wcd.kerala.gov.in വെബ്‌സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കണം.

0 അഭിപ്രായങ്ങള്‍