നരിക്കുനി പഞ്ചായത്ത് RRTശിൽപ്പശാല നടത്തി



ശിൽപശാല ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.കെ.സലീം ഉദ്ഘാടനം ചെയ്തു


പഞ്ചായത്തിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായിട്ടാണ് ശിൽപശാല നടത്തിയത്.


 ഒരു ക്ലസ്റ്ററിന് 20 മുതൽ 25 വീടുകൾ വരെ കണക്കാക്കി ആ ക്ലസ്റ്റ്റിന്റെ ഉത്തരവാദിത്വം ഒരു RRT അംഗത്തിന് നൽകിയാണ് പ്രവർത്തനം നടത്തി വരുന്നത്.

ഒരു വാർഡിൽ 20 മുതൽ 25 വരെ ക്ലസ്റ്ററുകളാണ് ഉള്ളത് 


ഈ ക്ലസ്റ്റ്റുകളിൽ കോവിഡ്  പ്രതിരോധ പ്രവർത്തനം സജീവമാക്കുക വഴി വാർഡുകളിൽ പ്രവർത്തനം ശക്തമാക്കുകയാണ് ശിൽപശാലയിലൂടെ ലക്ഷ്യം വെക്കുന്നത്


വിവിധ സെഷനുകളിലായി നടന്ന ശിൽപ്പശാലയിൽ വൈസ് പ്രസിഡണ്ട് മിനി പുല്ലംകണ്ടി , സ്റ്റാന്റിംങ്ങ് കമ്മറ്റി ചെയർമാൻമാരായ ജൗഹർ പൂമംഗലം, ജസീല മജീദ്, ഉമ്മുസൽമ, മെമ്പർമാരായ ചന്ദ്രൻ , ലധിക, മിനി.വി.പി,  സുബൈദ കുടത്തൻ കണ്ടി, സുനിൽകുമാർ , മജീദ്. വി.പി, .മൊയ്ദി നെരോത്ത്, രാജ്യ. ടി, ഷെറിന , പഞ്ചായത്ത് വാർ റൂം കൺവീനർ മനോജ് മാസ്റ്റർ എന്നിവർ സംസാരിച്ചു.

 നരിക്കുനി സി.എച്ച്.സി.യിലെ എച്ച്.ഐ. നാസർ, ജെ.എച്ച്. ഐ.ഷറഫുദ്ദീൻ എന്നിവർ ക്ലാസ് എടുത്തു

ആശാ വർക്കർമാർ , RRT കോഡിനേറ്റർമാരായ അധ്യാപകർ എന്നിവരും വാർഡുകളിൽ നിന്നുള്ള RRT അംഗങ്ങൾ ശിൽപശാലയിൽ പങ്കെടുത്തു.