നാളികേരത്തിന്‍റെ നാട്ടില്‍
*****
തേങ്ങാക്കുലയുടെ ചിന്തകള്‍ ------
മധുരഫലങ്ങളും, മധുരപ്രതീക്ഷകളും, മനസ്സിലും മേനിയിലുമൊതുക്കി മിനുങ്ങി ,പിന്നീട് നിറകുംഭങ്ങളും പേറി ,നിങ്ങളുടെ ദാഹനീര്‍ മാറ്റാന്‍ നിങ്ങളുപയോഗിക്കുന്ന ഈ വിളഫലങ്ങളെ നിങ്ങളെന്തു ചെയ്തു ?
ആഗോളവിപണിയിലെത്തുന്ന തേങ്ങാപ്പാലിന്‍റെ വെറും 0.30 ശതമാനമാണത്രേ ഇന്ത്യയുടെ വിഹിതമായെത്തുന്നത്.സംസ്കരിച്ചതോ വെറും 4 ശതമാനം മാത്രം. മൂല്യവര്‍ദ്ധിത ഉത്പാദനരംഗത്തും, കയറ്റുമതിയിലും, മെച്ചമുണ്ടാക്കി മെച്ചപ്പെടുന്നവിധം ചിന്തിക്കാത്ത മലയാളികളേ,``കേരം തിങ്ങും കേരളനാട് '' എന്ന് പറയുമ്പോള്‍ നമ്മുടെ ഇരുകൂട്ടരുടെയും മൂല്യം വര്‍ദ്ധിക്കേണ്ടേ .
മുറുക്കിപ്പിടിച്ച് ഞാന്‍ സൂക്ഷിച്ചിരുന്ന ഈ മരതകമുത്തൊളിഫലങ്ങള്‍ ഇനി താങ്ങാന്‍ ...ഈ കെെകള്‍ തളര്‍ന്നത് കാണുന്നില്ലേ ? ചിന്തിക്കുക ..
[-ലോഹിതാക്ഷന്‍
പുന്നശ്ശേരി ]


0 അഭിപ്രായങ്ങള്‍