നെല്ലിയേരി താഴം - പുന്നശ്ശേരി റോഡ്  താൽക്കാലിക പ്രവർത്തി തുടങ്ങി. പ്രതിഷേധം ഫലം കണ്ടു. 


03.09.2021- 



നരിക്കുനി: -ദീർഘകാലമായി പ്രവർത്തി  തുടങ്ങിയിട്ടും, കരാറുകാരൻ പൂർത്തീകരിക്കാത്ത നിലയിൽ മുന്നോട്ടു നീങ്ങുന്ന പന്നൂർ നരിക്കുനി - നെല്ലിയേരിതാഴം - പുന്നശ്ശേരി റോഡിൻറെ യാത്രാ പ്രശ്നം ഉടൻ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഡിവൈഎഫ്ഐ നടത്തിയ പ്രതിഷേധം ഫലം കണ്ടു.


കഴിഞ്ഞ ആഴ്ച നെല്ലിയേരിതാഴം - പുന്നശ്ശേരി റോഡിൽ ഒരു ബൈക്ക് യാത്രക്കാരൻ കുഴിയിൽ വീണു അപകടം പറ്റിയതിനെ തുടർന്ന്   നരിക്കുനി പിഡബ്ല്യുഡി ഓഫീസിലും ,ജില്ലാ പിഡബ്ല്യുഡി ഓഫീസിലും പരാതിപ്പെട്ട് അടിയന്തരമായ യാത്രാ സൗകര്യം ഒരുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. 

 തൽഫലമായി പ്രസ്തുത റോഡ് താൽക്കാലികമായി കുഴി അടയ്ക്കുന്ന ജോലിചെയ്തുവരികയാണ് ,


 ഈ റോഡിലുള്ള  യാത്രക്കാർക്ക്  പൂർണ്ണമായ ആശ്വാസം നൽകുന്നില്ലെങ്കിലും, താൽക്കാലിക പ്രശ്നപരിഹാരമായി  മഴക്കാലത്ത് വലിയ ആശ്വാസം ആവുകയാണ് .


മഴക്കാലം കഴിയുന്നതോടെ മുഴുവൻ പ്രവൃത്തിയും, പൂർത്തീകരിക്കുമെന്നാണ് നിലവിൽ അറിയാൻ കഴിയുന്നത്. DYFI തന്നെ കഴിഞ്ഞ മാസം പൊതുമരാമത്ത് മന്ത്രിയെ നേരിൽ കണ്ട് ഈ പ്രശ്നം അവതരിപ്പിച്ചിരുന്നു.