പി.പി. ഉസ്താദ് സാന്ത്വന കേന്ദ്രം :
ബിരിയാണി ചലഞ്ച് ഇന്ന് (ഞായർ )
നരിക്കുനി : നരിക്കുനിയിൽ സ്ഥാപിതമാകുന്ന പി പി ഉസ്താദ് സ്മാരക സാന്ത്വന കേന്ദ്രം, ആംബുലൻസ് ധനശേഖരണാർഥം സംഘടിപ്പിക്കുന്ന ബിരിയാണി ചലഞ്ച് ഇന്ന് നരിക്കുനി, പാവണ്ടൂർ കേന്ദ്രങ്ങളിൽ നടക്കും ഓക്സിജൻ സൗകര്യത്തോടെയുള്ളആംബുലൻസ്, ആധുനിക സംവിധാനങ്ങളടങ്ങിയ സാന്ത്വന കേന്ദ്രം എന്നിവ ലക്ഷ്യം വെച്ചാണ് ചലഞ്ച് സംഘടിപ്പിക്കുന്നത്.
യൂണിറ്റ്, സർക്കിൾ തല സമിതികൾ ചേർന്നാണ് രണ്ടര മാസക്കാലം കൊണ്ട് മുന്നൊരുക്കങ്ങൾ പൂർത്തിയാക്കിയത്. വിഭവ സമാഹരണത്തിന് സോൺ നേതാക്കളും ബുക്കിംഗിന് യൂണിറ്റ് ഘടകങ്ങളുമാണ് മുന്നിട്ടിറങ്ങിയത്. സോൺ സാന്ത്വനം ടീമിനു പുറമെ എസ്.എസ്.എഫ് ഡിവിഷൻ വളണ്ടിയർമാരും ഉൾപ്പെടുന്ന 600 അംഗ വളണ്ടിയർ വിംഗ് ഇന്നും നാളെയുമായി സേവന രംഗത്തുണ്ട്. വിതരണ നഗരിയിലെ തിരക്ക് നിയന്ത്രിക്കാൻ യൂണിറ്റുകളിൽ നിന്ന് വരുന്ന വാഹനങ്ങൾക്ക് പ്രത്യേക നമ്പരും സമയവും നൽകി ക്രമീകരിച്ചിട്ടുണ്ട്. നരിക്കുനി, മടവൂർ ,പുല്ലാളൂർ, കുരുവട്ടൂർ സർക്കിളുകളിലേക്കുള്ള വിതരണം നരിക്കുനി കേന്ദ്രത്തിലും കാക്കൂർ , ചേളന്നൂർ സർക്കിളുകളിലേക്കുള്ള വിതരണം പാവണ്ടൂർ കേന്ദ്രത്തിലുമായാണ് സജ്ജീകരിച്ചത്.


0 അഭിപ്രായങ്ങള്‍