ഡിവൈഎഫ്ഐ ഗാന്ധി സ്മൃതി ജ്വാല സംഘടിപ്പിച്ചു.:-


നരിക്കുനി: -ഇന്ത്യ വിൽപ്പനയ്ക്ക് സമരമാവുക എന്ന മുദ്രാവാക്യമുയർത്തി ഡി വൈ എഫ് ഐ നരിക്കുനി ബ്ലോക്ക് കമ്മിറ്റി നേതൃത്വത്തിൽ ഗാന്ധി സ്മൃതി ജ്വാല സംഘടിപ്പിച്ചു. പൊതുമുതൽ വിൽപ്പനയ്ക്ക് വെക്കുന്ന കേന്ദ്ര സർക്കാർ നയം തിരുത്തണം എന്നാവശ്യപ്പെട്ട് നന്മണ്ട ഹൈസ്കൂളിന് സമീപത്ത് ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി വി.കെ വിവേക് ഉദ്ഘാടനം ചെയ്ത ജാഥ നന്മണ്ടയിൽ സമാപിച്ചു. സമാപന പരിപാടി നൻമണ്ടയിൽ ഡിവൈഎഫ്ഐ മുൻ സംസ്ഥാന സെക്രട്ടറി എ.പ്രദീപ് കുമാർ ഉദ്ഘാടനം ചെയ്തു. ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡൻ്റ് കെ.കെ ഷിബിൻ ലാൽ അധ്യക്ഷനായി. ഡിവൈഎഫ്ഐ ജില്ല കമ്മിറ്റി അംഗം കെ.എം നിനു, ബ്ലോക്ക് ട്രഷറർ ഒ.അബ്ദുറഹ്മാൻ, സുജീന്ദ്രൻ, എ.ബിജോയ് തുടങ്ങിയവർ സംസാരിച്ചു. ബ്ലോക്ക് സെക്രട്ടറി വി.കെ വിവേക് സ്വാഗതവും, എ.ഷജിൽ നന്ദിയും പറഞ്ഞു.