ശക്തമായ മഴയില്‍ പുഴയായി നരിക്കുനി അങ്ങാടി :-
03.10.2021
നരിക്കുനി :- ശക്തമായ മഴയില്‍ പുഴയായി നരിക്കുനി അങ്ങാടിയും ,പരിസരവും , ഓവു ചാലുകള്‍ അടഞ്ഞു പോയതോടെ നിരവധി സ്ഥലങ്ങളിലാണ് വെള്ളക്കെട്ടുകള്‍ രൂപപ്പെട്ടത്.ഈ വർഷം മഴക്കാല പൂർവ്വ ശുചീകരണം നടക്കാത്തതും ,നിലവിലുള്ള ഓവുചാലുകളിലെ മണ്ണ് നീക്കാത്തതുമാണ് അങ്ങാടിയിലെ വെള്ളക്കെട്ടിന് കാരണം ,
നരിക്കുനി ടൗൺ കൂടാതെ വില്ലേജ് ഓഫീസ് മുതൽ തെച്ചോട്ട് പള്ളിയറ കോട്ട മുൻ വശം വരെ ,കൊടുവള്ളി റോഡ് ജംഗ്ഷൻ തുടങ്ങിയ പല സ്ഥലങ്ങളിലും വലിയ വെള്ളക്കെട്ട് രൂപപ്പെട്ടതോടെ യാത്രക്കാരും ദുരിതത്തിലായി. നൻമണ്ട റോഡിൽ അഞ്ചോളം ഓവുചാലുകൾ സ്വകാര്യ വ്യക്തികൾ അടച്ചിട്ടും അധികൃതർ മൗനം പാലിക്കുന്നതും വെള്ളക്കെട്ടിന് കാരണമായി ,
കോവിഡ് ദുരിതം പതിയെ മാറുന്ന അവസരത്തില്‍ വ്യാപാരികളെ ദുരിതത്തിലാഴ്തി നിരവധി കടകളില്‍ വെള്ളം കയറി. അങ്ങാടിയിൽ ജുമാ മസ്ജിദിന് സമീപമുള്ള സ്ഥലങ്ങളിലെ അനേകം കടകളില്‍ വെള്ളം കയറിയിട്ടുണ്ട്.ഇത് മൂലം വ്യാപാരികള്‍ക്ക് നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ട്.
കഴിഞ്ഞ രണ്ട് ദിവസമായി വൈകുന്നേരങ്ങളിലും, രാത്രിയിലും ശക്തമായ മഴയാണ് ഈ മേഖലകളില്‍ പെയ്യുന്നത്.
മഴ കാരണം ടൗണിൽ ഗതാഗത തടസ്സം നേരിടുക പതിവാണ്.

0 അഭിപ്രായങ്ങള്‍