താൽക്കാലിക നിയമനം

   നരിക്കുനി: -   നരിക്കുനി ഗവ: ഹയർ സെക്കണ്ടറി സ്ക്കൂളിൽ  ഫിസിക്സ് (സീനിയർ ),ഇംഗ്ലീഷ് (സീനിയർ) , കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് (സീനിയർ ),ജേർണലിസം (സീനിയർ), മലയാളം (ജൂനിയർ), എന്നീ വിഷയങ്ങളിൽ താൽക്കാലിക അധ്യാപക നിയമനത്തിനുള്ള ഇൻറർവ്യൂ 29 / 10 /2021 വെള്ളിയാഴ്ച  ഉച്ചയ്ക്ക് 2 മണിക്ക് നടത്തും .അർഹരായ ഉദ്യോഗാർത്ഥികൾ കൃത്യസമയത്ത് അസൽ സർട്ടിഫിക്കറ്റുകളുമായി ഹയർസെക്കൻഡറി വിഭാഗം ഓഫീസിലും , ഹൈസ്ക്കൂൾ വിഭാഗത്തിൽ നിലവിലുള്ള ഫിസിക്കൽ സയൻസ്, സോഷ്യൽ സയൻസ്, ഹിന്ദി , അറബിക്, സംസ്കൃതം എന്നീ ഒഴിവുകളിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു. താല്പര്യമുള്ളർ

30 / 10 / 2021 ശനിയാഴ്ച രാവിലെ 10 മണിക്ക്  അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഹൈസ്ക്കൂൾ ഓഫീസിലും എത്തിച്ചേരണമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.