സ്ത്രീകളുടെ സ്കൂട്ടർ മാത്രം മോഷ്ടിക്കുന്നയാൾ അറസ്റ്റിൽ:


കോഴിക്കോട് :- സ്ത്രീകളുടെ സ്‌കൂട്ടറുകൾ മാത്രം തെരഞ്ഞുപിടിച്ച് മോഷ്ടിക്കുന്ന കള്ളൻ അറസ്റ്റിലായി.  പുല്ലാളൂർ സ്വദേശി ഷനീദ് അറഫാത്താണ് പിടിയിലായത്. ജോലി കഴിഞ്ഞ് മടങ്ങുന്ന സ്ത്രീകളെ പിന്തുടർന്ന് മോഷണം നടത്തുന്നതാണ് ഷനീദിന്റെ രീതി. 50ൽ അധികം സ്‌കൂട്ടറുകൾ ഇയാൾ മോഷ്ടിച്ചതായി പൊലീസ് പറയുന്നു. ഇതിൽ 11 എണ്ണം കണ്ടെടുത്തു. ചീട്ടുകളിക്ക് പണം കണ്ടെത്താനാണ് മോഷണമെന്ന് പ്രതി മൊഴി നൽകി.