ഹജ്ജ്  2022 - അപേക്ഷിക്കാൻ സമയമായി,


◼️ അവസാന തിയ്യതി 2022 ജനുവരി 31,

 

◼️ ഈ വർഷവും പതിവ് പോലെ ഒരാൾക്ക് 300 രൂപ അപേക്ഷ ഫീസ് അടക്കണം . 


◼️ കോവിഡ് പശ്ചാത്തലത്തില്‍ പ്രത്യേകമായ നിര്‍ദ്ദേശങ്ങളും ,വിശദമായ ആക്ഷന്‍ പ്ലാനും  ഹജജ് കമ്മിറ്റി പുറപ്പെടുവിച്ചിട്ടുണ്ട്. തീര്‍ത്ഥാടകര്‍ കോവിഡ് മാനദണ്ഡപ്രകാരം ഉള്ള നിബന്ധനകള്‍ പാലിക്കണം.


◼️ യാത്രയുടെ ഒരു മാസം മുമ്പെങ്കിലും രണ്ട് അംഗീകൃത കോവിഡ് വാക്സിനേഷന്‍ എടുത്തവരായിരിക്കണം.


◼️ അപേക്ഷാ നടപടിര്രമങ്ങള്‍ താല്‍ക്കാലികമാണ്. ഹജ്ജ് 2022 സംബന്ധിച്ച് സൗദി ഹജ്ജ് അതോറിറ്റി പുറത്തിറക്കുന്ന നിബന്ധനകള്‍ക്ക് വിധേയമായിട്ടായിരിക്കും തുടര്‍ നടപടികള്‍


◼️ NRI ക്കു പ്രേത്യക പരിഗണന ഈ പ്രാവശ്യം ഇല്ല 


◼️ കഴിഞ്ഞ രണ്ട് വര്‍ഷങ്ങ ളിലും (2020-2021) ലേഡീസ് WITHOUT  മെഹ്റം (1/7) വിഭാഗത്തില്‍ അപേക്ഷിച്ചവര്‍ ഇത്തവണ അപേക്ഷിക്കുമ്പോള്‍ പ്രോസസിംഗ് ചാര്‍ജ്ജ് അടക്കേണ്ടതില്ല.

 

◼️  *അപേക്ഷകര്‍ക്ക് 31/01/2022 നോ അതിന് മുമ്പോ ഇഷ്യൂ ചെയ്തതും, 31/12/2022 വരെ കാലാവധിയുള്ളതുമായ മെഷീന്‍ റീഡബിള്‍ പാസ്പോര്‍ട്ട് ഉണ്ടായിരിക്കേണ്ടതാണ്*



" '◼️  2022 ജൂലായ് 10ന് 65 വയസ്സ് പൂര്‍ത്തിയാകാത്തവരായിരിക്കണം അപേക്ഷകര്‍.


◼️ കുടുംബ ബന്ധമുള്ള പരമാവധി അഞ്ച്! (5) പേര്‍ക്ക് വരെ ഒരു കവറില്‍ അപേക്ഷിക്കാം. കവര്‍ ലീഡര്‍ പുരുഷനായിരിക്കണം. കവറിലുള്‍പ്പെട്ട അപേക്ഷകരുടെ പണമിടപാടിന്‍റെ ചുമതല കവര്‍ ലീഡര്‍ക്കുള്ളതാണ്.


◼️  അപേക്ഷകരുടെ പാസ്പോര്‍ട്ടിന്‍റെ ആദ്യത്തെയും അവസാനത്തെയും പേജുകള്‍, പാസ്പോര്‍ട്ട് സൈസ് കളര്‍ ഫോട്ടോയും (വൈറ്റ് ബാക്ക് ബാക്ക്ഗ്രൗണ്ട്  70% മുഖം വരു ന്നതു, പ്രോസസിംഗ് ഫീസടച്ച പേ-ഇന്‍ സ്ലിപ്പ്, മുഖ്യ അപേക്ഷകന്‍റെ ക്യാന്‍സല്‍ ചെയ്ത IFS കോഡുള്ള ബാങ്ക്  ചെക്കിന്‍റെ /പാസ്ബുക്കിന്‍റെ കോപ്പി എന്നിവ ഓണ്‍ലൈന്‍ അപേക്ഷ യില്‍ അപ്ലോഡ് ചെയ്യേ താണ്.


◼️ ഹജ്ജ് യാത്ര  36 മുതല്‍ 42 ദിവസങ്ങളായിരിക്കും.


------------------

◼️ അപേക്ഷകര്‍ ഹജ്ജ് കമ്മിറ്റി മുഖേന ജീവിതത്തിലൊരിക്കലും ഹജ്ജ് ചെയ്തിട്ടില്ലാത്ത വരായിരിക്കണം. ഇതിന് നിര്‍ദ്ദിഷ്ട മാതൃകയിലുള്ള സത്യപ്രസ്താവന അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ടതുണ്ട്.


◼️  2022 ജൂലായ് 10ന് 45 വയസ്സ് പൂര്‍ത്തിയായവരും 65 വയസ്സ് കഴിയാത്തവരുമായ പുരുഷ മെഹ്റം ഇല്ലാത്ത ഹജ്ജ് കമ്മിറ്റി മുഖേന ജീവിതത്തിലൊരിക്കലും ഹജ്ജ് ചെയ്തിട്ടില്ലാത്ത സ്ത്രീകള്‍ക്ക് ഒരു കവറില്‍ ഇസ്ലാമിക മദ്ഹബുകളുടെ അടിസ്ഥാനത്തില്‍ നിബന്ധനകള്‍ക്ക് വിധേയമായി അപേക്ഷിക്കാവുന്നതാണ്. ഇത്തരം അപേക്ഷകരില്‍ കുറ ഞ്ഞത് നാല പേരെങ്കിലും (പരമാവധി 5 പേര്‍) ഒരു കവറില്‍ ഉണ്ടായിരിക്കണം. പ്രസ്തുത സ്ര്രീകള്‍ എല്ലാവരും (4 പേരെങ്കിലും) ഹജ്ജ് യാത്രയില്‍ ഒപ്പമു യിരിക്കണം. 


◼️ നിശ്ചിത എബാര്‍ക്കേഷന്‍ പോയിന്‍റ് മുഖേന മാത്രമേ പുറപ്പെടാന്‍ സാധ്യമാവു. 


◼️ തെരഞ്ഞെടുക്കപ്പെടുന്ന ഹാജിമാരുടെ ഒന്നാം ഗഡുവായി അടക്കേണ്ട *തുക 81,000 ആയിരിക്കും*




◼️ ആദ്യഘട്ടത്തില്‍ ലഭിച്ച അപേക്ഷകളില്‍ നിന്നും നറുക്കെടുപ്പിന് ശേഷം തെരഞ്ഞെടുക്കപ്പെട്ട അപേക്ഷകര്‍ അവരുടെ അപേക്ഷയും, ഒര്‍ജിനല്‍ പാസ്പോര്‍ട്ടും, അഡ്വാന്‍സ് തുകയടച്ച രശീതി, മെഡിക്കല്‍ ഫിറ്റ്നസ്സ് സര്‍ട്ടിഫിക്കറ്റ് എന്നിവ സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് രണ്ടാം ഘട്ടത്തില്‍ സമര്‍പ്പിക്കണം.