.സംസ്ഥാനത്തെ റജിസ്ട്രാര്‍ ഓഫിസുകളില്‍ വിജിലന്‍സ് റെയ്ഡ്.,

കക്കോടി റജിസ്ട്രാര്‍ ഓഫിസില്‍നിന്ന് പിടികൂടിയത് 1,80,000 രൂപ.:-


 11.11.2021- 


സംസ്ഥാനത്തെ റജിസ്ട്രാര്‍ ഓഫിസുകളില്‍ വിജിലന്‍സ് റെയ്ഡ്. കണക്കില്‍പ്പെടാത്ത മൂന്നുലക്ഷത്തിലധികം രൂപ പിടിച്ചെടുത്തു. കോഴിക്കോട് കക്കോടി റജിസ്ട്രാര്‍ ഓഫിസില്‍നിന്ന് പിടികൂടിയത് 1,80,000 രൂപയാണ്. പാലക്കാട് സബ് റജിസ്ട്രാര്‍ ഓഫിസില്‍ ഫയലുകള്‍ക്കിടയില്‍ ഒളിപ്പിച്ച പണംകണ്ടെത്തി. വിജിലന്‍സിനെ കണ്ടയുടന്‍ ഉദ്യോഗസ്ഥര്‍ വലിച്ചെറിഞ്ഞ പണവും കണ്ടെടുത്തു. അസിസ്റ്റന്റ് സബ് രജിസ്ട്രാറുടെ മേശയില്‍ നിന്നും മദ്യക്കുപ്പികളും ,നിരോധിത പുകയില ഉൽപ്പന്നങ്ങളും പിടികൂടി. കാറിലും മദ്യക്കുപ്പി കണ്ടെത്തി. വിജിലന്‍സിനെ കണ്ടയുടന്‍ ഉദ്യോഗസ്ഥര്‍ വലിച്ചെറിഞ്ഞ പണം പലയിടത്ത് നിന്നായി കണ്ടെടുത്തു. ഫയലുകള്‍ക്കിടയിലും പണം ഒളിപ്പിച്ച നിലയിലായിരുന്നു. ഒറ്റപ്പാലം, പട്ടാമ്പി സബ് രജിസ്ട്രാര്‍ ഓഫിസുകളിലും വിജിലന്‍സ് സംഘം പരിശോധിച്ചു.