അസംഘടിത തൊഴിലാളികൾക്കുള്ള E-SHRAM രജിസ്ട്രേഷൻ ക്യാമ്പ് ആരംഭിച്ചു.
ക്യാമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.കെ. സലീം ഉദ്ഘാടനം ചെയ്തു.
കേന്ദ്ര തൊഴിൽ മന്ത്രാലയം നടത്തുന്ന അസംഘടിത തൊഴിലാളികളുടെ രജിസ്ട്രേഷന്റെ ഭാഗമായി പഞ്ചായത്തിലെ മുഴുവൻ തൊഴിലാളികളേയും രജിസ്ട്രേഷൻ ചെയ്യിപ്പിക്കുന്നതിനും തിരക്ക് ഒഴിവാക്കി കൃത്യമായി എല്ലാവർക്കും ഈ സേവനം ലഭ്യമാക്കുന്നതിനും വേണ്ടിയാണ് അക്ഷയ കേന്ദ്രത്തിന്റെ സഹകരണത്തോടെ പഞ്ചായത്ത് തലത്തിൽ ഓരോ വാർഡുകൾക്കും ഡെയ്റ്റ് ഷെഡ്യൂൾ ചെയ്ത് ഈ ക്യാമ്പ് നടത്തുന്നത്.
ചടങ്ങിൽ വൈസ് പ്രസിഡന്റ് മിനി പുല്ലം കണ്ടി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംങ്ങ് കമ്മറ്റി ചെയർ പേഴ്സൺ ഉമ്മുസൽമ, മെമ്പർ ടി.പി. മജീദ്, അക്ഷയ കേന്ദ്രം സുധീഷ് , അർജുൻ പി.കെ. എന്നിവർ പങ്കടുത്തു.

0 അഭിപ്രായങ്ങള്‍