നരിക്കുനി മജ്മഅ ഉൽഘാടനവും, ദുആ സദസ്സും 27 ന് :-
നരിക്കുനി: നരിക്കുനി പാറന്നൂർ ആസ്ഥാനമായി എസ്.കെ.എസ്.എസ്.എഫ് ൻ്റെ മേൽനോട്ടത്തിൽ കാൽ നൂറ്റാണ്ട് മുമ്പ് പ്രവർത്തനം തുടങ്ങിയ മജ്മഇൽ പണി പൂർത്തിയായ പാറന്നൂർ ഉസ്താദ് ബ്ലോക്ക് 27 നു ശനിയാഴ്ച വൈകുന്നേരം ആറുമണിക്ക് നടക്കുന്ന ചടങ്ങിൽ പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങൾ ഉത്ഘാടനം ചെയ്യും.
പുതുതായി തയ്യാറാക്കിയ എൻ.കെ ഉസ്മാൻ ബാഖവി ഹാൾ ഡോ :എം.കെ.മുനീർ എം.എ.എൽ എ യും, കെ.പി മാമു ഹാജി മെമ്മോറിയൽ ലൈബ്രറി യു ശറഫുദ്ദീൻ മാസ്റ്ററും തുറന്നു കൊടുക്കും.
ചടങ്ങിൽ പ്രസിഡണ്ട് പി.പി അബ്ദുൽ ജലീൽ ബാഖവി അദ്ധ്യക്ഷനാവും.
നരിക്കുനി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.കെ സലീം ഉപഹാരങ്ങൾ നൽകും.അബ്ദുറസാഖ് ബുസ്താനി മുഖ്യ പ്രഭാഷണം നടത്തും. തുടർന്നു നടക്കുന്ന ദുആ മജ്ലിസിന് സംസ്ഥാന SKSSF ൻ്റെ ഉപാദ്ധ്യക്ഷൻ സയ്യിദ് ഫഖ്റുദ്ദീൻ തങ്ങൾ കണ്ണന്തളി നേതൃത്വം നൽകും. മത രാഷ്ട്രീയ രംഗത്തെ പ്രമുഖർ പരിപാടിയിൽ സംബന്ധിക്കും.
പ്രയർഹാൾ, മദ്റസ, ഇഗ്ലീഷ് മീഡിയം സ്കൂൾ,ആർട്സ് കോളേജ്, ഇസ്ലാമിക്ക്സെൻ്റർ, റിലീഫ് സെൽ തുടങ്ങിയ സംരഭങ്ങളാണ് മജ്മഇൽ ഒരുങ്ങിയത്. യു. എ. ഇ, കെ.എസ്.എ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ മജ്മഇൻ്റെ കമ്മറ്റികൾ പ്രവർത്തിക്കുന്നു.
പാറന്നൂർ പി.പി ഇബ്രാ ഹീം മുസ്ലിയാർ, കത്തറമ്മൽ അബൂബക്കർ ഹാജി, എൻ.കെ.ഉസ്മാൻ ബാഖവി തുടങ്ങി നിരവധി നേതാക്കൾ സ്ഥാപനത്തിൻ്റെ വളർച്ചക്ക് നേതൃത്വം നൽകിയിറ്റുണ്ട്.
മജ്മഅ ഓഡിറ്റോറിയത്തിൽ കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് നടത്തുന്ന പരിപാടിക്ക് എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായും ,പരിപാടിയിൽ സംബന്ധിക്കുന്ന സഹോദരിമാർക്ക് പ്രത്യേക സൗകര്യം ഒരുക്കിയതായും ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
പത്രസമ്മേളനത്തിൽ
ജലീൽ ബാഖവി പാറന്നൂർ,
ഫൈസൽ ഫൈസി,
യു.പി അബ്ദുൽ കരീം,
യു.പി ഉസൈൻകുട്ടി ഹാജി,
ടി.സി ഖാദർ മാസ്റ്റർ പാറന്നൂർ തുടങ്ങിയവർ സംബന്ധിച്ചു ,

0 അഭിപ്രായങ്ങള്