കനത്ത മഴയെ തുടര്‍ന്ന് റോഡ് ഒലിച്ച് പോയി. :-
മടവൂർ - മടവൂര്‍ ഗ്രാമപഞ്ചായത്ത് പതിനേഴാം വാര്‍ഡിലെ മന്ദശേരി മുക്ക്-എടാളി റോഡാണ് മഴയില്‍ ഒലിച്ച് പോയത്.
എല്ലാ വര്‍ഷവും കനത്ത മഴയില്‍ റോഡ് തന്നെ ഇല്ലാതായി കുഴികളും, ചാലുകളുമാണ് ബാക്കിയാവുന്നത്. പ്രദേശവാസികള്‍ ഏറെ പണിപ്പെട്ടാണ് പൂര്‍വസ്ഥിതിയിലാക്കിയെടുക്കുന്നത്.
എടക്കിലോട് -ചാത്തനാറമ്പ് റോഡില്‍ എടക്കിലോട് മുതല്‍ ഈ റോഡ് തുടങ്ങുന്ന സ്ഥലം വരെയുള്ള മഴവെള്ളം മുഴുവന്‍ സമീപത്തെ വയലിലേക്ക് ഒലിച്ച് പോകുന്നത് ഈ റോഡ് വഴിയാണ്. കൂടാതെ സമീപ പറമ്പുകളിലെ ഉറവവെള്ളവും വയലിലേക്കൊഴുകുന്നത് ഈ റോഡിലൂടെയാണ്.
പത്ത് വര്‍ഷത്തിലേറെ പഴക്കമുണ്ട് ഈ റോഡിന്. എന്നാല്‍ ഇത് വരെയായി വെറും 50 മീറ്റര്‍ മാത്രമാണ് കോണ്‍ക്രീറ്റ് ചെയ്തിട്ടുള്ളത്. പതിനഞ്ചോളം വീട്ടുകാര്‍ക്ക് ഏകാശ്രയമാണ് ഈ റോഡ്. കിടപ്പ് രോഗികളെയും ചികിത്സക്കായി ഇത് വഴിയാണ് പുറത്തെത്തിക്കേണ്ടതിനാല്‍ പ്രയാസപ്പെടുകയാണ് സമീപവാസികള്‍. 100 മീറ്ററോളം ഭാഗം പൂര്‍ണമായും പതിനേഴാം വാര്‍ഡിലാണ്. ബാക്കി ഭാഗം അഞ്ച്, പതിനേഴ് വാര്‍ഡുകളുടെ അതിര്‍ത്തിയായുമായും കടന്ന് പോകുന്നു.
ഈ റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

0 അഭിപ്രായങ്ങള്‍