പുന്നശ്ശേരി മുഹമ്മദ് മാസ്റ്റർ അന്തരിച്ചു :-
----28.11.2021 ഞായർ 4.10 pm---
പി മുഹമ്മദ് മാസ്റ്റര്‍ അന്തരിച്ചു :-
നരിക്കുനി :-മര്‍കസ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ റിട്ട. പ്രധാനധ്യാപകനും, വിദ്യാഭ്യാസ പ്രവര്‍ത്തകനുമായിരുന്ന പുന്നശേരി പിലാത്തോട്ടത്തില്‍ പി മുഹമ്മദ് മാസ്റ്റര്‍ (73) അന്തരിച്ചു.
ചേളന്നൂര്‍ എ കെ കെ ആര്‍ ഹൈസ്‌കൂളിലാണ് അധ്യാപന ജീവിതത്തിന് തുടക്കം കുറിച്ചത്. 1982 ല്‍ മര്‍കസ് ഹൈസ്‌കൂള്‍ തുടങ്ങിയപ്പോള്‍ ഹെഡ്മാസ്റ്ററായി. 2000 ല്‍ സംസ്ഥാന അധ്യാപക അവാര്‍ഡും ലഭിച്ചിരുന്നു. ബൈത്തുല്‍ ഇസ്സയുടെ ജനറല്‍ സെക്രട്ടറിയായി ഏറെക്കാലം പ്രവര്‍ത്തന രംഗത്തുണ്ടായിരുന്നു.
പുന്നശേരി മഹല്ല് പ്രസിഡന്റ്, ചേളന്നൂർ ബ്ലോക്ക് കൊക്കനട്ട് പ്രൊഡ്യൂസേഴ്‌സ് ഫെഡറേഷൻ പ്രസിഡന്റ്, കേരള മുസ്‌ലിം ജമാഅത്ത് പ്രസിഡന്റ്, കാക്കൂർ പഞ്ചായത്ത് ജൈവകാർഷിക സമിതി പ്രസിഡന്റ്, കല്ലാരംകെട്ട് റെസിഡൻസ് അസോസിയേഷൻ രക്ഷാധികാരി തുടങ്ങിയവർ നേതൃത്വം നൽകി. എസ് വൈ എസ് സംസ്ഥാന സമിതിയംഗം, സുന്നി എംപ്ലോയീസ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി തുടങ്ങിയവരും പ്രവർത്തിച്ചിരുന്നു.
ഭാര്യ: ആമിന,
മക്കൾ -തസ്‌നീം അലി (എം ബി ഓട്ടോസ്), തൻസീൽ മുഹമ്മദ് (യു എ ഐ), ഫാത്തിമ യാസ്മിൻ (അധ്യാപിക മർകസ് ഗേൾസ് ഹൈസ്‌കൂൾ), പരേതനായ നസീം അലി,
സഹോദരങ്ങൾ :- അഹമ്മദലി, ആമിന, പരേതയായ ഖദീജ,
മയ്യിത്ത് നമസ്‌കാരത്തിന് കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ നേതൃത്വം നൽകി.

0 അഭിപ്രായങ്ങള്‍