മടവൂർ സി.എം മഖാം ശരീഫ് കമ്മറ്റിക്ക് പുതിയ ഭാരവാഹികൾ
നരിക്കുനി: ദക്ഷിണേന്ത്യയിലെ പ്രമുഖ തീർത്ഥാടന കേന്ദ്രമായ മടവൂർ സി.എം മഖാം ശരീഫ് കമ്മറ്റിക്ക് പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു. സി.എം മഖാം ഓർഫനേജ് ഓഡിറ്റോറിയത്തിൽ നടന്ന ജന: ബോഡി യോഗം വൈ: പ്രസിഡണ്ട് മൂത്താട്ട് അബ്ദുറഹിമാൻ മാസ്റ്ററുടെ അദ്ധ്യക്ഷതയിൽ സയ്യിദ് എൻ.പി.എം സൈനുൽ ആബിദീൻ തങ്ങൾ കുന്നുംകൈ, കാസർഗോഡ് ഉത്ഘാടനം ചെയ്തു.
ഭാരവാഹികളായി
സയ്യിദ് എൽ .പി .എംസൈനുൽ ആബിദീൻ തങ്ങൾ. കുന്നുംകൈ, കാസർഗോഡ് ( പ്രസിഡണ്ട്)
യു. ശറഫുദ്ദീൻ മാസ്റ്റർ
(ജന: സിക്രട്ടറി)
എ.പി നാസർ മാസ്റ്റർ (ട്രഷറർ)
മൂത്താട്ട് അബ്ദുറഹിമാൻ മാസ്റ്റർ, വി.ഹുസൈൻ ഹാജി, ടി.പി.സി മുഹമ്മദ് കോയ ഫൈസി, കെ.പി ഇസ്മാഈൽ ഹാജി, (വൈ: പ്രസിഡണ്ട്)
വി.സി റിയാസ് ഖാൻ ,മില്ലത്ത് ബഷീർ., ഫൈസൽ ഫൈസി മടവൂർ, വി.പി.സി ഇസ്മാഈൽ സിക്രട്ടറിമാർ എന്നിവരെയും തെരെഞ്ഞെടുത്തു.
എ.പി നാസർ മാസ്റ്റർ സ്വാഗതവും, വി.സി റിയാസ് ഖാൻ നന്ദിയും പറഞ്ഞു.

0 അഭിപ്രായങ്ങള്‍