വിസാ കാലാവധി കഴിഞ്ഞാലും യു എ ഇ യില്‍ ഇനി തിരിച്ചറിയല്‍ കാര്‍ഡ് പുതുക്കാം, പിഴ ഇല്ല ; ആയിരങ്ങള്‍ക്ക് ആശ്വാസം
:25.11.2021
ദുബായ് : യു എ ഇ താമസ വിസക്കാര്‍ വിദേശത്താണെങ്കിലും വിസാ കാലാവധി കഴിഞ്ഞാലും ഇനി യു എ ഇ തിരിച്ചറിയല്‍ കാര്‍ഡ് പുതുക്കാം.ഇതിന് പിഴ ഉണ്ടാകില്ലെന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്‍റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്‍റ് പോര്‍ട്ട് സെക്യൂരിറ്റി എന്നിവര്‍ അറിയിച്ചു.
രാജ്യത്തിന് പുറത്ത് മൂന്ന് മാസം താമസിച്ചതിന്‍റെ തെളിവ് പരിശോധിച്ചാണ് ഇത്തരത്തില്‍ പിഴ ഒഴിവാക്കിക്കൊടുക്കുക. ഒരാള്‍ അവധിയിലോ, മറ്റോ യു എ ഇ യില്‍ നിന്നു പുറത്തു പോയി മൂന്നു മാസം കഴിയുകയും ഐഡി കാര്‍ഡ് കാലാവധി തീരുകയും ചെയ്താലും കാര്‍ഡ് പുതുക്കാന്‍ പിഴ ഉണ്ടാകില്ല. യാത്രാ തീയതി പരിശോധിച്ചാണ് പുതുക്കാത്തതിനുള്ള ഈ പിഴ റദ്ദാക്കുക. ആയിരങ്ങള്‍ക്ക് ആശ്വാസം ആകുന്നതാണ് ഈ പുതിയ നടപടിയെന്ന് വിലയിരുത്തപ്പെടുന്നു.

0 അഭിപ്രായങ്ങള്‍