വൈദ്യുതി ജീവനക്കാർ ധർണ നടത്തി :-

കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്ക് എതിരെയും, ബോർഡ് മാനേജ്മെന്റിന്റെ ഏകാധിപത്യ സമീപനങ്ങൾക് എതിരെയും  സംസ്ഥാന വ്യാപകമായി കെ എസ് ഇ ബി വർക്കേഴ്‌സ് അസോസിയേഷൻ (സി ഐ ട്ടി യു) ഡിവിഷൻ ഓഫീസുകൾക്ക് മുമ്പിൽ സംഘടിപ്പിക്കുന്ന ധർണ്ണയുടെ ഭാഗമായി ബാലുശ്ശേരി ഡിവിഷനോഫീസിനു മു മ്പിൽ ധർണ്ണ സംഘടിപ്പിച്ചു,

ധർണ്ണ സി ഐ ടി യു ജില്ലാ കമ്മറ്റി അംഗവും, പനങ്ങാട് ഗ്രാമപഞ്ചായത് പ്രസിഡന്റുമായ  വി എം കുട്ടികൃഷ്ണൻ  ഉത്ഘാടനം ചെയ്തു,

ഡിവിഷൻ പ്രസിഡണ്ട് ഷിജു എം വി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ്എം എം അബ്ദുൽ അക്‌ബർ, ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ എക്സിക്യൂട്ടീവ് അംഗം ബിനോയ്  തുടങ്ങിയവർ സംസാരിച്ചു.എം കെ ലാലു സ്വാഗതവും ,എൻ എം ഷിബു നന്ദിയും രേഖപെടുത്തി.