ഒരിലയിൽ ഒരല്പം സ്നേഹവുമായി വിദ്യാർഥികൾ :-

നരിക്കുനി.

ഒരു നേരത്തെ ഭക്ഷണം നൽകുക എന്ന നന്മയുള്ള പ്രവർത്തനവുമായി ബൈത്തുൽ ഇസ്സ ആർട്സ് ആൻഡ് സയൻസ് കോളേജ് വിദ്യാർഥികൾ. ബൈത്തുൽ ഇസ്സ കോളേജ് എസ്.ഐ.പി യൂണിറ്റിന്റെ നേതൃത്യത്തിൽ കോഴിക്കോട് നഗര പ്രദേശങ്ങളിൽ വിവിധ ഇടങ്ങളിലായി ആളുകൾക്ക് ഭക്ഷണം വിതരണം ചെയ്തു. റയിൽവേ സ്റ്റേഷൻ, മിട്ടായി തെരുവ് തുടങ്ങിയ പ്രദേശങ്ങളിൽ വളന്റിയെര്സ് വീടുകളിൽ നിന്നും കൊണ്ടുവന്ന ഭക്ഷണം നൽകി നന്മയുള്ള പ്രവർത്തനത്തിൽ പങ്കാളികളായി. വോളന്റിയർ സെക്രെട്ടറിമാരായ ശ്രീ. അഭിജിത്, ശ്രീമതി. ഭദ്ര, കോർഡിനേറ്റർ ശ്രീ. വിപ്ലവദാസ് എന്നിവർ നേതൃത്യം നൽകി.