ബിജേഷിന് മാതൃവിദ്യാലയത്തിൻ്റെ ആദരം:-
പ്രഥമ കേരള അഡ്മിനിസ്ട്രേറ്റീവ് സർവ്വീസ് പരീക്ഷയിൽ എട്ടാം റാങ്ക് നേടിയ കുട്ടമ്പൂർ ഹയർ സെക്കൻഡറി സ്കൂൾ പൂർവ്വ വിദ്യാർത്ഥി ബി. സി ബിജേഷിനെ സ്കൂളിൻ്റെ ആഭിമുഖ്യത്തിൽ ആദരിച്ചു. കാക്കൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.എം ഷാജി ഉദ്ഘാടനവും ഉപഹാരസമർപ്പണവും നടത്തി. പ്രധാന അധ്യാപകൻ കെ. പി രാജൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്റ്റാഫ് സെക്രട്ടറി യു. ഷജിൽ കുമാർ, കെ.കെ മൊയ്തീൻ കോയ, റഷീദ് അലോക്കണ്ടി, ബിന്ദു എസ് കൃഷ്ണ എന്നിവർ സംസാരിച്ചു.

0 അഭിപ്രായങ്ങള്‍